പെരുച്ചാഴി മുണ്ടിന് പിന്നാലെ വളകളും

By Aswathi

ഇഷ്ടപ്പെട്ട താരങ്ങള്‍ ഒരു സിനിമയില്‍ എന്ത് ഉപയോഗിക്കുന്നുവോ, അതാണ് വിപണിയില്‍ ഇറങ്ങുന്ന ഏറ്റവും ലേറ്റസ്റ്റ് ഫാഷന്‍. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരാണെങ്കില്‍ പറയാനുമില്ല.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ മുണ്ട് മടക്കി കുത്തി മീശ പിരിച്ചെത്തുന്ന ചിത്രമാണ് പെരുച്ചാഴി. ചിത്രത്തില്‍ മുഴുനീളം ലാല്‍ മുണ്ടാണ് ധരിക്കുന്നത്. ഈ മുണ്ട് പെരുച്ചാഴി മുണ്ട് എന്ന പേരില്‍ കേരളത്തില്‍ തരംഗമാകുകയും ചെയ്തു.

ആദ്യകാലത്തെ മോഹന്‍ലാല്‍ ചിത്രമെടുത്തു നോക്കിയാല്‍, മോഹന്‍ലാല്‍ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം ആരാധകര്‍ നോക്കി വയ്ക്കും. വാച്ച്, വള, ചെരുപ്പ്..അങ്ങനെ. ആക്ഷന്‍ രംഗങ്ങള്‍ തുടങ്ങുന്നിതിന് മുമ്പ് ഡയലോഗുകള്‍ക്കൊപ്പം ഇതൊക്കെ മോഹന്‍ലാല്‍ അഴിച്ചു വയ്ക്കുമ്പോള്‍ തന്നെ തിയേറ്ററില്‍ കൈയ്യടികളുയരും.

ഇപ്രാവശ്യ പെരുച്ചാഴിയിലുമുണ്ട് അങ്ങനെ ഒരു ആഭരണം. മുണ്ടിന് പിന്നാലെ പെരുച്ചാഴി വളകളും. ശിവലിംഗത്തിന് മുകളില്‍ പത്തി വിടര്‍ത്തുന്ന സര്‍പ്പവും തൂങ്ങി കിടക്കുന്ന രുദ്രാക്ഷവുമുള്ള വളകളാണ് പെരുച്ചാഴിയില്‍ ലാലിന്റെ ആഭരണം.

 പെരുച്ചാഴി വള

പെരുച്ചാഴി മുണ്ടിന് പിന്നാലെ വളകളും

ശിവലിംഗത്തിന് മുകളില്‍ പത്തി വിടര്‍ത്തുന്ന സര്‍പ്പവും തൂങ്ങി കിടക്കുന്ന രുദ്രാക്ഷവുമുള്ള വളകളാണ് പെരുച്ചാഴിയില്‍ ലാലിന്റെ ആഭരണം

 മോഹന്‍ ലാലിന് ഇതൊരു സ്‌റ്റൈല്‍

പെരുച്ചാഴി മുണ്ടിന് പിന്നാലെ വളകളും

ആദ്യകാലത്തെ മോഹന്‍ലാല്‍ ചിത്രമെടുത്തു നോക്കിയാല്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം ആരാധകര്‍ നോക്കി വയ്ക്കും. വാച്ച്, വള, ചെരുപ്പ്..അങ്ങനെ.

പെരുച്ചാഴി മുണ്ട്

പെരുച്ചാഴി മുണ്ടിന് പിന്നാലെ വളകളും

മുണ്ടു മടക്കി കുത്തി മോഹന്‍ലാല്‍ സംഘട്ടത്തിന് വരുന്ന രംഗങ്ങള്‍ എന്നും ആരാധകര്‍ക്ക് ആവേശമാണ്

പഞ്ച് ഡയലോഗുകള്‍

പെരുച്ചാഴി മുണ്ടിന് പിന്നാലെ വളകളും

പോ മോനെ ദിനേശ, വൈകിട്ടെന്താ പരിപാടി, തുടങ്ങിയ ആവേശം നിറക്കുന്ന പഞ്ച് ഡയലോഗുകളും മോഹന്‍ലാല്‍ ചിത്രത്തിന്റെ ഹൈലേറ്റാണ്. പെരുച്ചാഴിയിലുമുണ്ട് അത്തരം ഡയലോഗുകള്‍. 'കേരളമാണേലും ..അങ്ങ് ഒബാമയുടെ അമേരിക്കയാണേലും ഈ ജഗന്നാഥന് എല്ലാം ഒരുപോലെയാ !!'

ഒരു മത്സരം നോക്കാം

പെരുച്ചാഴി മുണ്ടിന് പിന്നാലെ വളകളും

ഈ ഫോട്ടോയില്‍ കാണുന്ന ലാലേട്ടന്റെ പെരുച്ചാഴി സ്‌പെഷ്യല്‍ എക്‌സ്‌പ്രേഷന്‍ കാട്ടി ഒരു സെല്‍ഫി എടുക്കുക. എന്നിട്ടത് പ്രൊഫൈല്‍ പിക്ചര്‍ ആക്കി, പെരുച്ചാഴി പേജ് ടാഗ് ചെയ്തു ആ ഫോട്ടോയുടെ ലിങ്ക് പോരുച്ചാഴി ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുക. ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്ന സെല്‍ഫിയുടെ ഉടമയ്ക്ക് ലാലേട്ടനുമായി ഒരു സെല്‍ഫി എടുക്കാനുള്ള സുവര്‍ണാവസരം, ഒപ്പം ഒരു കിടിലന്‍ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X