പെരുച്ചാഴി ഒരു സാധാരണ ചിത്രമല്ല: സാന്ദ്ര
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പെരുച്ചാഴി. മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പും രാഷ്ട്രീയക്കാരനായ കഥാപാത്രവുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. മാത്രമല്ല അമേരിക്കയില്‍ വച്ച് ഏറെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നതും പെരുച്ചാഴിയുടെ പ്രത്യേകതയാണ്.
പെരുച്ചാഴി വെറുമൊരു സാധാരണ ചിത്രമല്ലെന്ന് നിര്‍മ്മാതാക്കളിലൊരാളായ സാന്ദ്ര തോമസ് പറയുന്നു. ഒരു ശരാശി മലയാളസിനിമനിര്‍മ്മിക്കുന്നതിന് വേണ്ടതിന്റെ നാലിരട്ടി പണമാണ് പെരുച്ചാഴിയ്ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്.

മികച്ചൊരു സറ്റയറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സാന്ദ്ര പറയുന്നു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവരാണ് നായികരമായി എത്തുന്നത്. മുകേഷ്, ബാബുരാജ്, വിജയ് ബാബു, അജു വര്‍ഗ്ഗീസ് തുടങ്ങിയവരെല്ലാം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുയ്ക്കുന്നത്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഓണച്ചിത്രമായിട്ടാണ് റിസീസിനെത്തുക.
peruchazhi mohanlal sandra thomas arun vaidhyanathan പെരുച്ചാഴി സാന്ദ്ര തോമസ് മോഹന്‍ലാല്‍ അരുണ്‍ വൈദ്യനാഥന്‍


Click it and Unblock the Notifications