പെരുച്ചാഴി രണ്ടാം പോസ്റ്റര്‍ വന്നു ലാലിന്റെ മുഖമില്ല

By Lakshmi

മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനായി ഏവരും കാത്തിരിക്കുകയാണ്. ഇത് ഏപ്രില്‍ 7ന് പുറത്തിറക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഇതിനിടെ പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

മുണ്ടും മടക്കിക്കുത്തി കൈരണ്ടും എളിയില്‍ വച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് രണ്ടാമത്തെ പോസ്റ്ററിലുള്ളത്. പോസ്റ്ററില്‍ പക്ഷേ ലാല്‍ പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മുഖവും ഹെയര്‍ സ്റ്റൈലുമൊന്നും എങ്ങനെയാണെന്ന് കാണാനുള്ള അവസരം ആരാധകര്‍ക്ക് നഷ്ടപ്പെട്ടു.

Peruchazhi

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഈചിത്രം ഒരു സാമൂഹിക ആക്ഷേപഹാസ്യചിത്രമാണ്. ഫ്രൈഡേ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാധാരണ കൈകാര്യം ചെയ്യാത്ത വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് പെരുച്ചാഴി കൈകാര്യം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ നേരത്തേ പറഞ്ഞിരുന്നു. വളരെ വിചിത്രമായൊരു ചിത്രമായിരിക്കുമിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷം ചെയ്യുന്നത് മുകേഷാണ്. അറിബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രത്തിന് ശേഷം മുകേഷും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രമാണിത്. ബാബുരാജ്, അജു വര്‍ഗ്ഗീസ്, വിജയ് ബാബൂ, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്ര തോമസ് എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാളചിത്രമാണിത്. ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് അജയന്‍ വേണുഗോപാലനും അരുണ്‍ വൈദ്യനാഥനും ചേര്‍ന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X