പെരുച്ചാഴി ഓഗസ്റ്റ് 29നെത്തും
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പെരുച്ചാഴി ഓഗസ്റ്റ് 29ന് റിലീസ് ചെയ്യും. തമിഴ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാള ചിത്രമായ പെരുച്ചാഴി ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. മോഹന്‍ലാല്‍ മുകേഷ് എന്നിവര്‍ രാഷ്ട്രീയക്കാരുടെ വേഷത്തിലെത്തുന്ന ഈ ചിത്രം മോഹന്‍ലാലിന്റെ തീര്‍ത്തും വ്യത്യസ്തമായ ലുക്കുമായിട്ടാണ് എത്തുന്നത്.
അമേരിക്കയില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാകുമെന്നാണ് സൂചന. ഒരുമാസത്തോളം നീണ്ട ചിത്രീകരണത്തിന് ശേഷം അണിയറക്കാര്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചെന്നൈയിലാണ് ചിത്രീകരിക്കുന്നത്. നേരത്തേ കൊല്ലത്തും കൊച്ചിയിലും ചിത്രീകരണം നടത്തിയിരുന്നു.

രാഗിണി നന്ദ്വാനി, പൂജ കുമാര്‍, സാന്ദ്ര തോമസ്, വിജയ് ബാബു, അനീഷ് ജി മേനോന്‍, അജു വര്‍ഗ്ഗീസ്, ബാബുരാജ് എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പുതിയ ടീസര്‍ അധികം വൈകാതെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ പറയുന്നു.
peruchazhi mohanlal arun vaidhyanathan mukesh release പെരുച്ചാഴി മോഹന്‍ലാല്‍ അരുണ്‍ വൈദ്യനാഥന് മുകേഷ് റിലീസ്


Click it and Unblock the Notifications