പെരുച്ചാഴി ഷൂട്ടിങ് തുടങ്ങി
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയെന്ന ആക്ഷേപഹാസ്യ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മോഹന്‍ലാലും മുകേഷും രാഷ്ട്രീയക്കാരായി എത്തുന്ന ചിത്രത്തിന്റെ ഏറിയ ഭാഗങ്ങളും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത് ഇവര്‍ രണ്ടുപേരും ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. പൂജ കുമാര്‍, രാഗിണി നന്ദ്വനി എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയ പാടുന്നുണ്ട്.

പെരുച്ചാഴിയുടെ ചിത്രീകരണം ആരംഭിച്ച വിവരം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനാറിന് ബുധനാഴ്ചയാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക ്‌പോസ്റ്ററുകള്‍ ഇതിനകം തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. ലാല്‍ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
20കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് സൂചന. അജു വര്‍ഗ്ഗീസ്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ആന്‍ഡ്രിയ ചിത്രത്തില്‍ പാടുന്നുണ്ടെന്നുള്ള വിവരം നിര്‍മ്മാതാക്കളാണ് പുറത്തുവിട്ടത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു ചിത്രത്തിന് ആന്‍ഡ്രിയ പാടുന്നത്. ഒരു അടിപൊളിപ്പാട്ടായിരിക്കും ചിത്രത്തിന് വേണ്ടി താരം ആലപിക്കുകയെന്നാണ് സൂചന.


Click it and Unblock the Notifications