പെരുച്ചാഴി വീണ്ടും കേരളത്തില്‍
അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെരുച്ചാഴി കേരളത്തിലെത്തി. അതെ അമേരിക്കയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴി ടീം കേരളത്തില്‍ തിരിച്ചെത്തി. മോഹന്‍ലാലും മുകേഷും ഒന്നിക്കുന്ന കോമഡി ചിത്രമായ പെരുച്ചാഴിയുടെ പതിനഞ്ചു ദിവസത്തെ ഷൂട്ടിങ് ആണ് ഇനി കേരളത്തില്‍ നടക്കുക. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ്.
കൊച്ചിയിലും കൊല്ലത്തുമാണ് ബാക്കി ഭാഗം ചിത്രീകരിക്കുന്നത്. മോഹന്‍ലാലും മുകേഷും രാഷ്ട്രീയക്കാരായിട്ടാണ് അഭിനയിക്കുന്നത്. തട്ടിപ്പുകാരുടെ രാഷ്ട്രീയകഥയാണിത്. പെരുച്ചാഴി എന്ന കഥാപാത്രത്തെ തന്നെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. മുകേഷ് മന്ത്രി രാഘവനായി അഭിനയിക്കുന്നു. കേരളത്തില്‍ രാഷ്ട്രീയകുതിരക്കച്ചവടം നടത്തിയ പെരുച്ചാഴി അമേരിക്കയില്‍ സുഹൃത്തിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പോകുന്നതാണ് കഥ. ഇംഗ്ലിഷ് അറിയാത്ത അയാള്‍ അവിടെ കാട്ടിക്കൂട്ടുന്ന കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ബാബുരാജ്, അജു വര്‍ഗീസ് എന്നിവരും കോമഡിയൊരുക്കാന്‍ ലാലിനൊപ്പമുണ്ട്.

ആന്‍ഡ്രിയ, രാഗിണി നന്ദ്വാനി, പൂനം ബജ് വ, സാന്ദ്ര തോമസ് എന്നിവരാണ് നായികമാര്‍. ഓണത്തിനായിരിക്കും ചിത്രം തിയറ്ററിലെത്തുക.
പെരുച്ചാഴിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.


Click it and Unblock the Notifications