അമേരിക്കയില്‍ പെരുച്ചാഴി വാഴ്ച !
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയുടെ ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുന്നു. അമേരിക്കയിലെ ചിത്രീകരണദിവസങ്ങള്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ ആഘോഷമാക്കി മാറ്റുകയാണെന്നാണ് കേള്‍ക്കുന്നത്. അരുണ്‍ വൈദ്യനാഥന്‍, മോഹന്‍ലാല്‍, മുകേഷ്, അജു വര്‍ഗ്ഗീസ്, ബാബു രാജ്, രാഗിണി നന്ദ്വാനി, പൂജ കുമാര്‍, വിജയ് ബാബു, സാന്ദ്ര തോമസ് തുടങ്ങിയവരെല്ലാമുള്‍പ്പെട്ട സംഘമാണ് അമേരിക്കയിലുള്ളത്.
അണിയറക്കാര്‍ അമേരിക്കയിലെ ചിത്രീകരണരംഗങ്ങളും ആഘോഷരംഗങ്ങളുമെല്ലാം ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്. അണിയറക്കാരെല്ലാം കൂടി സ്റ്റാര്‍ ബക്‌സ് കോഫി ഷോപ്പിന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളും മോഹന്‍ലാലിന്റെ ഗോള്‍ഫ് കളി ചിത്രങ്ങളും എല്ലാം പേരുച്ചാഴിയുടെ ഫേസ്ബുക്ക് പേജില്‍ കാണാം.

മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മുകേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയദര്‍ന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍- മുകേഷ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് പെരുച്ചാഴി. രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. നിര്‍മ്മാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. മുപ്പത് ദിവസമാണ് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലസില്‍ പെരുച്ചാഴി സംഘം ചിത്രീകരണം നടത്തുന്നത്. നേരത്തേ അമേരിക്കയില്‍ അനുമതി ലഭിയ്ക്കാന്‍ സാധ്യതയില്ലാത്ത ചില അമേരിക്കന്‍ രംഗങ്ങള്‍ കൊല്ലത്തെ റാവിസ് ഹോട്ടലില്‍ സെറ്റിട്ട് ചിത്രീകരിച്ചിരുന്നു.
അജയ് വേണുഗോപാലിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അരവിന്ദ് കൃഷ്ണയാണ്. അറോറ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഒരു ഗാനം പാടിയിരിക്കുന്ന തെന്നിന്ത്യന്‍ നടി ആന്‍ഡ്രിയ ജെര്‍മിയയാണ്. തമിഴകത്തെ ശ്രദ്ധേയസംവിധായകനായ അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാളചിത്രമാണ് പെരുച്ചാഴി.


Click it and Unblock the Notifications