പെരുച്ചാഴികള്‍ക്ക് ചെന്നൈയില്‍ വീടുവേണം
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയുടെ ചിത്രീകരണം വൈകാതെ ചെന്നൈയില്‍ തുടങ്ങും. അമേരിക്കയിലെ ചിത്രീകരണം കഴിഞ്ഞ് പെരുച്ചാഴി സംഘം ഉടനെ നാട്ടില്‍ തിരിച്ചെത്തും.
ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ചെന്നൈയില്‍ ഒരു അപാര്‍ട്‌മെന്റ് എടുക്കാനുള്ള നീക്കത്തിലാണ് അണിയറക്കാര്‍. ഇതിനായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റും ഇട്ടുകഴിഞ്ഞു.
ചെന്നൈയിലെ കൂട്ടുകാര്‍ക്ക് തന്നെ സഹായിക്കാന്‍ കിട്ടുന്നൊരു സുവര്‍ണാവസരമായിരിക്കുമിതെന്നാണ് സാന്ദ്ര പറയുന്നത്. മാത്രമല്ല ഒരു മാസത്തേയ്ക്ക് ഒരു അപാര്‍ട്‌മെന്റ് സംഘടിപ്പിച്ചുതന്നാല്‍ പെരുച്ചാഴിയുടെ താങ്ക്‌സ് കാര്‍ഡില്‍ അവര്‍ക്ക് ഇടം പിടിക്കാമെന്നും സാന്ദ്ര വാഗ്ദാനം ചെയ്യുന്നു.

ചെന്നൈയിലെ ആല്‍വാര്‍പേട്ടിന് സമീപത്തെവിടെയെങ്കിലുമായി പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേയ്ക്ക് ഒരു അപാര്‍ട്‌മെന്റാണ് പെരുച്ചാഴി ടീം നോക്കുന്നത്. ആപാര്‍ട്‌മെന്റിന് കൊടുക്കാന്‍ കഴിയുന്ന പരമാവധി പണം മുപ്പത്തിഅയ്യായിരം രൂപയാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15വരെയാണ് അപാര്‍ട്‌മെന്റ് വേണ്ടത്.
അമേരിക്കയിലെ ചിത്രീകരണം അടിച്ചുപൊളിച്ച പെരുച്ചാഴി സംഘം എന്തായാലും ചെന്നൈയിലും ഒരു അപാര്‍ട്‌മെന്റ് വാടകയ്‌ക്കെടുത്ത് ചെന്നൈ ഷെഡ്യൂള്‍ അടിച്ചുപൊളിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചുരുക്കം.


Click it and Unblock the Notifications