ലാലിന്റെ ജന്മദിനത്തില്‍ പെരുച്ചാഴി ടീസര്‍
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം പെരുച്ചാഴിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ലാലിന്റെ ജന്മദിനത്തിനാണ് പെരുച്ചാഴിയുടെ അണിയറക്കാര്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കില്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്.
മോഹന്‍ലാലിനൊപ്പം മുകേഷും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. പെരുച്ചാഴി ടീം ഇപ്പോള്‍ ചിത്രീകരണത്തിനായി അമേരിക്കയിലാണുള്ളത്. ലോസ് ആഞ്ജലസില്‍ മുപ്പത് ദിവസമാണ് ഷൂട്ടിങ് നടക്കുന്നത്.

34 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ സൂപ്പര്‍മാന്‍ വേഷത്തിന് സമാനമായ വേഷം ധരിച്ച മോഹന്‍ലാലിനെയാണ് ആദ്യം കാണാന്‍ കഴിയുക. പിന്നാലെ രസകരമായ രീതിയില്‍ പെരുച്ചാഴിയെന്ന് എഴുതിക്കാണിയ്ക്കുകയും ചെയ്യുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാബുരാജ്, അജു വര്‍ഗ്ഗീസ്, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പെരുച്ചാഴിയിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിട്ടുണ്ട്. രാഗിണി നന്ദ്വാനി, പൂജ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അജയ് വേണുഗോപാലിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ്.


Click it and Unblock the Notifications