പെരുച്ചാഴിയുടെ ആദ്യ പോസ്റ്റര്‍
വളരെ നാളുകള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ നായനകാക്കി തമിഴ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ പ്രഖ്യാപിച്ച ചിത്രമാണ് പെരുച്ചാഴി. കാത്തിരിപ്പിനൊടുവില്‍ ഈ ചിത്രം ഒരുങ്ങുകയാണ്. 2014ല്‍ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെരുച്ചാഴിയുമുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
പെരുച്ചാഴിയുടെ ആദ്യ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഫ്രൈഡേ ഫിലിംസിന് വേണ്ടി സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. അജു വര്‍ഗ്ഗീസ്, ബാബു രാജ്, വിജയ് ബാബു എന്നിവര്‍ക്കൊപ്പം പ്രധാന സ്ത്രീകഥാപാത്രങ്ങളായി രാഗിണി നന്ദിനിയും സാന്ദ്ര തോമസും അഭിനയിക്കുന്നുണ്ട് ചിത്രത്തില്‍.

ഒരു പരിപൂര്‍ണ കോമഡി ചിത്രമായിട്ടാണ് പെരുച്ചാഴി ഒരുക്കുകയെന്ന് അരുണ്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന് വിവിധ ഗെറ്റപ്പുകളുണ്ട്. ഏറെനാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു മുഴുനീള കോമഡി റോളില്‍ എത്തുന്നത്. അമേരിക്കയിലാണ് ചിത്രത്തിന്റെ വലിയൊരുഭാഗം ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications











