»   » എനിക്ക് ദൈവം തന്ന വരമാണ് നീ, വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

എനിക്ക് ദൈവം തന്ന വരമാണ് നീ, വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

Posted By:
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രം കണ്ടവരാരും പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കോറിയോഗ്രാഫറിനെ മറക്കില്ല. അത്രയ്ക്ക് മികച്ച രീതിയിലാണ് അദ്ദേഹം സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയത്. ഈ ചിത്രത്തിന് ശേഷം അദ്ദേഹത്തിന്‍രെ പേര് കേട്ടാല്‍ തന്നെ മലയാളികള്‍ക്ക് ആവേശമാണ്. വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയത്. മുന്‍പ് അഭിമുഖങ്ങളിലൂടെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കരിയറില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭാര്യ ഉഷാ രാമസ്വാമി കൂടെയുണ്ട്. 22 വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്‍രെ ജീവിതത്തിലേക്ക് ഉഷാ രാമസ്വാമി കടന്നുവന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാഹ വാര്‍ഷികത്തെക്കുറിച്ച് പീറ്റര്‍ ഹെയന്‍ അറിയിച്ചത്. എനിക്ക് ദൈവം തന്ന വരമാണ് നീ, പങ്കാളിയും ഭാര്യയും സുഹൃത്തുമായി കൂടെ നില്‍ക്കുന്നതിന് നന്ദി. വിവാഹ വാര്‍ഷിക ദിനത്തില്‍ കൃത്യം 12 മണിക്കാണ് അദ്ദേഹം ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

Peter Hein

വൈശാഖ് ചിത്രമായ പുലിമുരുകന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് അദ്ദേഹം ജോയിന്‍ ചെയ്തത്. മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് അദ്ദേഹമാണ്.

English summary
Peter Hein facebook post getting viral in social Media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X