»   » 500 കോടി ബജറ്റില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയിന്‍ വീണ്ടും വരുന്നു!

500 കോടി ബജറ്റില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയിന്‍ വീണ്ടും വരുന്നു!

By: Rohini
Subscribe to Filmibeat Malayalam

പീറ്റര്‍ ഹെയിന്‍ മലയാള സിനിമയിലേക്ക് എത്തുന്നു എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷയാണ്. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന നടനെ ഉപയോഗിച്ച് അത്രയേറെ മികച്ച സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്ററാണ് പീറ്റര്‍ ഹെയിന്‍.

മോഹന്‍ലാലും എസ്എസ് രാജമൗലിയും തമ്മില്‍ കുരുക്ഷേത്രയുദ്ധം, ആമീര്‍ ഖാനും ഷാരൂഖ് ഖാനും രാജമൗലിക്കൊപ്പം?


പുലിമുരുകന്റെ ആഘോഷങ്ങള്‍ ഏതാണ്ടൊന്ന് അടങ്ങുമ്പോള്‍ ഇതാ, പീറ്റര്‍ ഹെയിന്‍ വീണ്ടും മലയാളത്തിലെത്തുന്നു. ഇത്തവണയും മോഹന്‍ലാലിന് വേണ്ടി തന്നെയാണ് പീറ്ററിന്റെ വരവ്.


രണ്ടമൂഴത്തിന് വേണ്ടി

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍, വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടമൂഴം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഇത്തവണ പീറ്റര്‍ ഹെയിന്‍ മലയാളത്തിലേക്ക് വരുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പീറ്റര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


സന്തോഷത്തോടെ പീറ്റര്‍

പുലിമുരുകന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സന്തോഷത്തിലാണ് പീറ്റര്‍ ഹെയിന്‍. രണ്ടാമൂഴത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന് പറഞ്ഞ പീറ്റര്‍, അമിതാബ് ബച്ചന്‍ ചിത്രത്തിലുണ്ടാവും എന്ന സൂചനയും നല്‍കി.


ബിഗ് ബജറ്റ് ചിത്രം

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിയാണെന്നാണ് കേള്‍ക്കുന്നത്. മലയാളത്തില്‍ നിന്ന് പിറക്കുന്ന ബാഹുബലിയായിരിക്കും രണ്ടാമൂഴം എന്നാണ് അണിയറ വാര്‍ത്തകള്‍.


ബിഗ് താരങ്ങള്‍

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ ലാലിന് പുറമെ അമിതാബ് ബച്ചന്‍, ഐശ്വര്യ റായി, വിക്രം, മഞ്ജു വാര്യര്‍, നാഗാര്‍ജ്ജുന, പ്രഭു, ശിവരാജ് കുമാര്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തും എന്ന് വാര്‍ത്തകളുണ്ട്.


അണിയറയില്‍

ഇവരെ കൂടാതെയും ചില വലിയ പേരുകള്‍ അണിയറയില്‍ കേള്‍ക്കുന്നു. എ ആര്‍ റഹ്മാനാണത്രെ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കെ യു മോഹനന്‍ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കും.


English summary
Peter Hein is all excited about working with Mohanlal in Randamoozham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam