Just In
- 4 min ago
മലയാളത്തില്‍ നടിമാര്‍ക്ക് നിലനില്‍പ്പ് പ്രയാസം; മൂന്ന് ടേണിങ്ങ് പോയിന്റുകളെ കുറിച്ച് നമിത പ്രമോദ്
- 50 min ago
സിനിമയിലും സീരിയലിലും തിളങ്ങുന്ന മുകുന്ദന്, പ്രതീക്ഷിക്കാത്ത സമയത്താണ് ട്വിസ്റ്റ് സംഭവിക്കുന്നതെന്ന് താരം
- 57 min ago
കുടുംബ വിളക്ക് സീരിയലിലെ നൂബിനുമായി പ്രണയത്തിലാണോ? ടാറ്റൂവിന് പിന്നില്‍ പ്രണയരഹസ്യം ഉണ്ടെന്ന് നടി അമൃത നായര്‍
- 1 hr ago
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ ലാഗ് കൊണ്ട് വന്നത് മനഃപൂർവം; കാരണം വ്യക്തമാക്കി ജീത്തു ജോസഫ്
Don't Miss!
- Sports
IND vs AUS: എന്തുകൊണ്ട് ഇന്ത്യയുടെ ഇത്രയും പേര്‍ക്ക് പരിക്ക്? കാരണമറിയണം- ഗില്ലിയുടെ ഉപദേശം
- News
കൊവിഡിനെ അതിജീവിക്കാന്‍ ഇന്ത്യ; രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്റെ നാള്‍വഴികള്‍
- Finance
തുടർച്ചയായ വില വർദ്ധനവിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല
- Automobiles
വർക്ക് ഫ്രം ഹോം മടുത്തോ? എവിടെ നിന്നും ജോലി ചെയ്യാൻ പുത്തൻ പോംവഴിയുമായി നിസാൻ
- Lifestyle
മുടി പ്രശ്നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്ക് സഹായിക്കും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടന്റെ കഠിനാദ്ധ്വാനം കൊണ്ടുകൂടിയാണ് ഒടിയനില്‍ എല്ലാം നന്നായി വന്നത്: പീറ്റര്‍ ഹെയ്ന്
പുലിമുരുകന് എന്നെ മെഗാഹിറ്റ് ചിത്രത്തിന് വേണ്ടി ഒന്നിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പീറ്റര്‍ ഹെയ്നും. ഇന്ത്യന്‍ സിനിമയില്‍ ബ്രഹ്മാണ്ട ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത പീറ്ററിന്റെ മലയാളത്തിലേക്കുളള വരവ് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. പുലിമുരുകന്റെ വലിയ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത് അദ്ദേഹമൊരുക്കിയ സംഘടനരംഗങ്ങള്‍ തന്നെയായിരുന്നു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന് ഒടിയനുമായി എത്തുമ്പോള്‍ സിനിമാ പ്രേമികളുടെ പ്രതീക്ഷകള്‍ വാനോളമാണ്.
ഒമര്‍ ലുലുവിന്റെ അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക്! പ്രിയാ വാര്യരും റോഷനും ഉടനെത്തും! റിലീസ് ഡേറ്റ്
ഒടിയനില്‍ ലാലേട്ടന്റെ പ്രകടനത്തില്‍ ഏറെ നിര്‍ണായകമാവുക പീറ്റര്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും. ഒടിയന് തന്റെ കരിയര്‍ ബെസ്റ്റ് ചിത്രം തന്നെയായിരിക്കുമെന്ന് അടുത്തിടെ പീറ്റര്‍ ഹെയ്ന് വെളിപ്പെടുത്തിയിരുന്നു. പുലിമുരുകനേക്കാള്‍ വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സിനിമ റീലിസിങ്ങിനൊരുങ്ങുന്നതിനിടെ ആയിരുന്നു ഒടിയനില്‍ പ്രവര്‍ത്തിച്ച അനുഭവത്തെപ്പറ്റി പീറ്റര്‍ ഹെയ്ന് മനസുതുറന്നത്.

പീറ്റര്‍ ഹെയ്ന് പറഞ്ഞത്
ഒരു വര്‍ഷം ഏട്ട് സിനിമകള്‍ ചെയ്യുന്ന ആളാണ് ഞാന്‍. ഒരു ദിവസം പോലും അവധി എടുക്കാറില്ല. ഒടിയനെ പറ്റി സംവിധായകന് ആദ്യമായി പറയുമ്പോള്‍ ഞാന്‍ മറുപടി പറഞ്ഞത് നിങ്ങള്‍ എന്നോട് പറഞ്ഞത് ഒരു സധാരണ സിനിമയെ പറ്റി അല്ല എന്നാണ്. എന്നാല്‍ അദ്ദേഹത്തിന് ഇത് നന്നായി പൂര്‍ത്തിയാക്കാം എന്നതില്‍ വിശ്വാസമുണ്ടായിരുന്നു. പുലിമുരുകന് ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ നന്നായി വന്നു. അത് മോഹന്‍ലാല്‍ സാറിന്റെ കഠിനാദ്ധ്വാനം കൂടെ കൊണ്ടാണ്. ഒടിയന്റെ ഡിസ്കഷന് വന്നപ്പോള്‍ ഞാന്‍ ആദ്യമേ പറഞ്ഞ കാര്യം ഞങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടെന്നതാണ്. പീറ്റര്‍ ഹെയ്ന് പറയുന്നു

അത്രമേല്‍ എഫര്‍ട്ട് വേണം
അതിന് കാരണം ഒടിയനില്‍ അത്രമേല്‍ എഫര്‍ട്ട് ഞങ്ങളില്‍ നിന്നും വേണം. ഒടിയന് എന്ന ചിത്രം ചെയ്യാന്‍ എന്റെ ടീമിനോ ഡയറക്ടറിനോ ഉളള പ്രയാസങ്ങളേക്കാള്‍ ഏറെ മുകളില്‍ ആയിരിക്കും മോഹന്‍ലാല്‍ സാറിനുളളത് എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ഇതിനു കാരണം മൃഗങ്ങളായി മാറി അവരെ പോലെ ആക്ഷന്‍ രംഗങ്ങളില്‍ എത്തുക എന്നത് പറയുന്നത്ര എളുപ്പമല്ല.

മോഹന്‍ലാല്‍ സാറിന്റെ കഠിനാദ്ധ്വാനം
എന്നാല്‍ മോഹന്‍ലാല്‍ സാറിന്റെ കഠിനാദ്ധ്വാനം ഈ വെല്ലുവിളികള്‍ക്കെല്ലാം മേലെയായിരുന്നു. പുലിമുരുകനെക്കാള്‍ വലിയ ചലഞ്ച് ആണ് ഈ ചിത്രം എനിക്ക് നല്‍കിയത്. എനിക്കി ഈ സിനിമയിലുളള വിശ്വാസം വളരെ വലുതാണ്. എവിടെ പോയാലും ഈ ചിത്രത്തെ പറ്റി എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്, രജനികാന്ത് ചിത്രം പേട്ടയുടെ സെറ്റില്‍ വെച്ചും അണിയറക്കാര്‍ ഒടിയനെക്കുറിച്ച് എന്നോട് ചോദിച്ചിരുന്നു. പീറ്റര്‍ ഹെയ്ന് ഒരഭിമുഖത്തില്‍ പറഞ്ഞു.

ഒടിയന്റെ വരവ്
അതേസമയം ഒടിയന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. 400ലധികം സ്ക്രീനുകളില്‍ ചിത്രം കേരളത്തില്‍ മാത്രമായി എത്തുന്നമെന്നാണ് അറിയുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്റുകളിലായി 3500നടുത്ത് സ്ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്.

ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം
സിനിമയെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളെല്ലാം ആരാധകര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടിയന്റെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം റിലീസിനു ദിവസങ്ങള്‍ക്കുമുന്‍പ് വിറ്റുപോയിരുന്നു. ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. ഹരികൃഷ്ണനാണ് ചിത്രത്തിനു വേണ്ടി തിരക്കഥെയഴുതിയിരിക്കുന്നത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റായി ഒടിയന് മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഒടിയന് മാണിക്യനു പിന്നാലെ സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ് ഒരുങ്ങുന്നു! ലൂസിഫറിന്റെ കിടിലന്‍ ടീസര്‍
ഒരു തവണ മാത്രമേ ലാല്‍ സാര്‍ ആകെ തകര്‍ന്നതായി ഞാന്‍ കണ്ടിട്ടുളളു! തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍