എന്റെ കരിയറിലെ മികച്ച വര്‍ക്ക് പുലിമുരുകനല്ല! അത് ഒടിയനാണ്! തുറന്ന് പറഞ്ഞ് പീറ്റര്‍ ഹെയ്ന്‍

By Midhun

മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനായ ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയ്ന്‍. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പീറ്റര്‍ മലയാളത്തിലെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. പുലിമുരുകന്റെ വന്‍വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് പീറ്റര്‍ ഹെയ്ന്‍ തന്നെയായിരുന്നു. അദ്ദേഹമൊരുക്കിയ സംഘടന രംഗങ്ങളായിരുന്നു ചിത്രത്തെ വേറൊരു ലെവലില്‍ എത്തിച്ചിരുന്നത്.

എസ് എസ് രാജമൗലിയുടെ ബാഹുബലിക്കു വേണ്ടിയും പീറ്റര്‍ ഹെയ്ന്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിരുന്നു. ആയോധന കലയിലുളള അറിവും ഏത് തരം ആക്ഷന്‍ രംഗങ്ങളും ഒരുക്കുവാനുമുളള കഴിവുമാണ് അദ്ദേഹത്തെ മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥനാക്കിയിരുന്നത്. അടുത്തിടെ തന്റെ കരിയറില്‍ എറ്റവും മികച്ച സംഘടനരംഗങ്ങള്‍ ഒരുക്കിയ ചിത്രത്തെക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയിരുന്നു.

peter hein

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയനാണ് കരിയറില്‍ ചെയ്ത എറ്റവും മികച്ച വര്‍ക്കെന്നാണ് പീറ്റര്‍ പറഞ്ഞിരുന്നത്. 'ഞാന്‍ ഒരു കാര്യം ഉറപ്പു പറയാം. ഞാന്‍ നന്നായി കഷ്ടപ്പെടുന്ന ഒരാളാണ്. ഒരുപാട് സംവിധായകരോടൊപ്പവും താരങ്ങളുടെ കൂടെയും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുളളതില്‍ എറ്റവും മികച്ച ചിത്രം ഒടിയനാണ്, പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ നൂറാം വിജയാഘോഷ ചടങ്ങിലാണ് പീറ്റര്‍ ഇക്കാര്യത്തെക്കുറിച്ച് മനസ് തുറന്നിരുന്നത്.

peter hein-mohanlal

ഹോളിവുഡ് ചിത്രം റെസിഡന്റ്‌സ് ഈവിളിന്റെ ആളുകള്‍ തന്നെ സമീപിച്ചപ്പോള്‍ പറഞ്ഞ കാര്യവും പീറ്റര്‍ ഹെയ്ന്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. സംഘടനരംഗങ്ങളില്‍ നിലവാരം പുലര്‍ത്തുന്ന ചിത്രങ്ങള്‍ ഇന്ത്യയില്‍ അധികം ഉണ്ടാകുന്നില്ലെന്നായിരുന്നു പീറ്ററിനോട് അവര്‍ പറഞ്ഞത്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ നമ്മുക്ക് ഇവിടെ കൂടുതലായി ഒരുക്കാന്‍ സാധിക്കുമെന്നും അവരുടെ ആരോപണങ്ങള്‍ക്കുളള മറുപടിയായിരിക്കും ഒടിയന്‍ എന്ന ചിത്രമെന്നും പീറ്റര്‍ ഹെയ്ന്‍ ചടങ്ങില്‍ പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയായ ഒടിയന്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ ഈ ബ്രഹ്മാണ്ട ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X