എനിക്ക് എഴുപതു വയസായി! ഇങ്ങനെയൊക്കെ പീഡനം വേണോ!രജനീകാന്ത് പറഞ്ഞ കാര്യത്തെക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍
Recommended Video

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ട തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. രജനിയുടെ മികച്ച പ്രകടനം തന്നെയായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. തലൈവരുടെ കിടിലന്‍ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് പേട്ടയെന്ന് ചിത്രം കണ്ട ആരാധകരും പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ആദ്യം മുതല്‍ അവസാനം വരെ പഴയ രജനീകാന്തിനെ ചിത്രത്തില്‍ കാണാനായെന്നും പലരും അഭിപ്രായപ്പെട്ടു.
തല അജിത്തിന്റെ വിശ്വാസത്തിനൊപ്പം പൊങ്കല്‍ റിലീസായി എത്തിയ സിനിമ മികച്ച പ്രതികരണത്തിനൊപ്പം തിയ്യേറ്ററുകളില്‍നിന്നും കൂടുതല്‍ കളക്ഷനും സ്വന്തമാക്കിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പേട്ടയിലെ രജനിയുടെ പ്രകടനത്തെക്കുറിച്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ സംസാരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ തലൈവര്‍ പറഞ്ഞ കാര്യങ്ങളായിരുന്നു പീറ്റര്‍ ഹെയ്ന്‍ തുറന്നുപറഞ്ഞത്.

പേട്ടയുടെ വിജയം
ഏറെക്കാലത്തിന് ശേഷം കണ്ട രജനിയുടെ പക്ക മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് പേട്ടയെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. ബോക്‌സ് ഓഫീസില്‍ 200കോടിക്കടുത്ത് കളക്ഷന്‍ നേടിക്കൊണ്ടാണ് പേട്ട തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും പഞ്ച് രംഗങ്ങളും പാട്ടുകളും ആവോളമുണ്ട് രജനികാന്തിന്റെ പേട്ടയില്‍.

രജനിയും കാര്‍ത്തിക്ക് സുബ്ബരാജും
സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് രജനിയെ നായകനാക്കി ഒരുക്കിയ ആദ്യ സിനിമ കൂടിയായിരുന്നു പേട്ട. രജനിയുടെ പ്രകടനത്തിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിന്റെ മേക്കിങും ചിത്രത്തില്‍ മികച്ചുനിന്നിരുന്നു. തമിഴില്‍ പിസ,ഇരൈവി,ജിഗര്‍തണ്ട,മെര്‍ക്കുറി എന്നീ സിനിമകള്‍ക്കു ശേഷമാണ് കാര്‍ത്തിക്ക് സുബ്ബരാജ് രജനി ചിത്രമൊരുക്കിയിരുന്നത്.പീറ്റര്‍ ഹെയന്റെ സംഘടന രംഗങ്ങളും പേട്ടയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.

പീറ്റര്‍ ഹെയ്ന്‍ പറഞ്ഞത്
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു പേട്ടയുടെ ചിത്രികരണത്തിനിടെ രജനി പറഞ്ഞ കാര്യങ്ങള്‍ പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയികുന്നത്. പേട്ടയുടെ ഷൂട്ടിംഗിനിടെ തനിക്ക് പ്രായം എഴുപതായെന്നും ഇത്രത്തോളം പീഡനം വേണോ എന്നുവരെ അദ്ദേഹം ചോദിച്ചതായി പീറ്റര്‍ പറയുന്നു. സിനിമയില്‍ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വന്‍സ് ഉണ്ടായിരുന്നു. കത്തി,തോക്ക് ഇതൊക്ക രജനി സര്‍ മുന്‍പും പല ചിത്രങ്ങളിലും ചെയ്തിട്ടുമുണ്ട്.

ബ്രൂസ്ലിക്കു ശേഷം
ബ്രൂസ്ലിക്കു ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സര്‍ ചെയ്താല്‍ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചര്‍ച്ച ചെയ്തു.നുഞ്ചാക്ക് ചെയ്യണമെങ്കില്‍ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാല്‍ ആ ദൗത്യ എന്നെ ഏല്‍പ്പിച്ചു. രജനി സാറിനെ വീട്ടിലെത്തി കാര്യം പറഞ്ഞു. നുഞ്ചാക്കിനെക്കുറിച്ചു വേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു.

ഇടയ്ക്കിടെ അദ്ദേഹം പറയുമായിരുന്നു
ഷൂട്ടിംഗിന് മുന്‍പേ പരിശീലനം നടത്താന്‍ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നുവെന്ന് പറഞ്ഞു. ഇടയ്ക്കിടെ അദ്ദേഹം എന്നോട് പറയുമായിരുന്നു എനിക്ക് 70 വയസാകാറായി. ഇത്ര പ്രായമുളള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ എന്ന്. സര്‍ ഇതൊക്കെ ചെയ്താല്‍ ആരാധകര്‍ക്ക് സന്തോഷമാകുമെന്ന് തിരിച്ചു ഞാന്‍ മറുപടി നല്‍കി. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ് ആ രംഗങ്ങള്‍ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിയത്.പീറ്റര്‍ ഹെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.
വീഡിയോ കാണൂ


Click it and Unblock the Notifications











