twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരനോട്ടം ക്യാമറ: മോഹന്‍ലാലിനെതിരെ പരാതി?

    By Lakshmi
    |

    സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. താന്‍ ആദ്യമായി അഭിനയിച്ച ചിത്രമായ തിരനോട്ടം ചിത്രീകരിക്കാനായി ഉപയോഗിച്ച ക്യാമറ ലാല്‍ സ്വന്തമാക്കിയതിനെതിരെയാണ് കോടതിയില്‍ പരാതിയെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

    തിരുവനന്തപുരത്തെ പ്രത്യകകോടതിയില്‍ നല്‍കിയ പരാതിയില്‍ ഈ ക്യാമറ ലാലിന് കൈവശം വെയ്ക്കാന്‍ അവകാശമില്ലെന്നാണ് ആരോപിക്കുന്നത്. പഴയക്യാമറയ്ക്ക് പകരം അത്യാധുനികമായ ഒരു ക്യാമറ ലാല്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കൈമാറ്റം നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. പുരാവസ്തുവായ കണക്കാക്കേണ്ട ഒരു വസ്തു കൈമാറ്റം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അനുവാദമില്ലെന്നാണ് പരാതിയിലെ അവകാശവാദം.

    35വര്‍ഷത്തെ പഴക്കമുള്ള ക്യാമറ തനിയ്ക്ക് സ്വന്തമാക്കണമെന്ന് തന്റെ ആഗ്രഹം ലാല്‍ 2012ലെ അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചത്.

    ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിലെ തീരുമാനം ചലച്ചിത്ര വികസന കോര്‍പ്പറേഷനു വിടുകയായിരുന്നു. ലാലിന്റെ അപേക്ഷ മാനിച്ച് ക്യാമറ അദ്ദേഹത്തിന് കൈമാറാനായിരുന്നു കോര്‍പ്പറേഷന്‍ അധികൃതരുടെ തീരുമാനം.

    മുന്‍പ് ഇടതുസര്‍ക്കാറിന്റെ ഭരണകാലത്തും മോഹന്‍ലാല്‍ തന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ച ക്യാമറ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അന്‌ന സര്‍ക്കാര്‍ അത് നല്‍കാന്‍ തയ്യാറായിരുന്നില്ല. ആദ്യമായി പ്രദര്‍ശനത്തിനെത്തിയ തന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തില്‍ ഉപയോഗിച്ച ക്യാമറയും ലാലിന്റെ ശേഖരത്തിലുണ്ട്. ഈ ക്യാമറ നവോദയ അപ്പച്ചനാണ് ലാലിനു നല്‍കിയത്.

    English summary
    According to reports a petition submitted at Special Vigilance Corut in Trivandrum against Superstar Mohanlal in connection with an old camera which was used to shoot Lal's first film Thiranottam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X