ദശാവതാരത്തിനെതിരായ ഹര്‍ജി തള്ളി
ചെന്നൈ: കമലഹാസന്‍ പത്തു വേഷങ്ങളിലെത്തുന്ന ദശാവതാരത്തിനെതിരെ വൈഷ്‌ണവ സംഘടനകള്‍ നല്‌കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ചിത്രത്തില്‍ വൈഷ്‌ണവരെ മോശമായി ചിത്രീകരിയ്‌ക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ചായിരുന്നു ഹര്‍ജി നല്‌കിയിരുന്നത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി സിനിമ ചരിത്രപരവും മതപരവുമാണെന്നും അക്കാരണത്താല്‍ ഇതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും വിധിയ്‌ക്കുകയായിരുന്നു.
സിനിമ കാണാതെ ചിത്രത്തിലെ രംഗങ്ങള്‍ മാറ്റണമെന്നാണ് ഹര്‍ജിക്കാരന്‍ പരാതി നല്‌കിയിരിക്കുന്നത്. അതിനാല്‍ ഇത് അനുവദിയ്‌ക്കാന്‍ കഴിയില്ലെന്ന കോടതി വ്യക്തമാക്കി.
ഓം കാരത്തെ ദുര്‍വിനിയോഗം ചെയ്‌തെന്നും ഭഗവദ്‌ഗീത ഗ്രന്ഥം ചവിട്ടുന്നുണ്ടെന്ന ഹര്‍ജിക്കാരന്റെ വാദം തികച്ചും സാങ്കല്‌പികമാണെന്നും സിനിമയിലേത് വെറും കഥ മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സിനിമ കാണാതെയുള്ള ഹര്‍ജി നല്‌കിയിട്ടുള്ളതെന്നും ഇതിനാല്‍ ഹര്‍ജി തള്ളുകയാണെന്നും കോടതിയുടെ ഉത്തരവിലുണ്ട്. ചിത്രത്തില്‍ ജാതി മത സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിയ്‌ക്കുന്ന രംഗങ്ങളില്ലെന്ന് ദശാവതാരത്തിന്റെ നിര്‍മാതാവ് ഓസ്‌ക്കാര്‍ രവി ചന്ദ്രനും സംവിധായകന്‍ കെ.എസ് രവികുമാറും കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications