ദുൽഖറിന്റെ നായിക ഇനി വിജയ് ദേവരകൊണ്ടയ്ക്കൊപ്പം!! ഹീറോയുടെ ഹീറോയിനായി മാളവിക മോഹൻ
ഒരു പ്രൊഫഷണൽ ബൈക്ക് റൈസർ വിജയ് ചിത്രത്തിലെത്തുന്നത്.
ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെളളിത്തരിയിൽ എത്തുകയും പിന്നീട് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പേട്ടയിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച മലയാളി താരം മാളവിക മോഹൻ ടോളിവുഡിലേയ്ക്ക്.താരത്തിന്റെ കന്നി ചിത്രം തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായ വിജയ് ദേവരാക്കൊണ്ടെയ്ക്കൊപ്പമാണ്. അരവിന്ദ് അന്നാമല സംവിധാനം ചെയ്യുന്ന ഹീറോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ഒരു പ്രൊഫഷണൽ ബൈക്ക് റൈസർ വിജയ് ചിത്രത്തിലെത്തുന്നത്. എന്നാൽ മാളവികയുടെ കഥാപാത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല. എന്തായാലും സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.
2013 ൽ സിനിമയിലെത്തിയ മാളിവിക മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷയിൽ അഭിനയിച്ചിട്ടുണ്ട്. ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ താരങ്ങളോടൊപ്പം ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളായിരുന്നു. രജനികാന്തിന്റെ പേട്ടയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായം പേട്ടയിലെ കഥാപാത്രത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











