പൃഥ്വിരാജിന്റെ ചിറകിലേറി മോഹന്‍ലാല്‍! ലൂസിഫറിന്റെ വരവ് മിന്നിക്കാനാണെന്ന് സൂചന ഇപ്പോഴെ പുറത്ത് വന്നു

Recommended Video

ലൂസിഫറിന്റെ വരവ് മിന്നിക്കാനാണെന്ന് സൂചന | filmibeat Malayalam

2019 ല്‍ മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്നു എന്നത് മാത്രമല്ല പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയാണെന്നുള്ളതും ലൂസിഫറിന്റെ പ്രത്യേകതകളിലൊന്നാണ്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിക്കാനിരിക്കുകയാണ്.

നേരത്തെ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസറും പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങളായതിനാല്‍ ലൂസിഫറിന്റെ വരവ് വലിയ ആകാംഷയാണ് നല്‍കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഓവര്‍സീസ് വിതരണവകാശമടക്കം വിറ്റ് പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 മോഹന്‍ലാലിന്റെ ലൂസിഫര്‍

മോഹന്‍ലാലിന്റെ ലൂസിഫര്‍

കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ നായകനായെത്തിയ സിനിമകളെല്ലാം ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. ഡിസംബറിലെത്തിയ ഒടിയനാണ് മോശമില്ലാത്ത അഭിപ്രായം സ്വന്തമാക്കിയത്. എന്നാല്‍ ലൂസിഫറിന്റെ വരവോടെ ബോക്‌സോഫീസ് തകരുമെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായ ലൂസിഫര്‍ ഇതിനകം വലിയ പ്രതീക്ഷയാണ് നല്‍കി കൊണ്ടിരിക്കുന്നത്.

യുഎഇ/ജിസിസി  വിതരണ അവകാശം

യുഎഇ/ജിസിസി വിതരണ അവകാശം

സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ലെങ്കിലും സിനിമയുടെ ഓവര്‍സീസ് വിതരണവകാശം സംബന്ധിച്ച് കരാര്‍ ആയിരിക്കുകയാണ്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട കുറിപ്പിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമകള്‍ യുഎഇ/ജിസിസി സെന്ററുകളില്‍ വിതരണത്തിനെത്തിക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സി.

 ഒരുപാട് സിനിമകള്‍

ഒരുപാട് സിനിമകള്‍

കന്നഡ ചിത്രം കെജിഎഫ്, മലയാള ചിത്രങ്ങളായ പ്രേതം 2, തട്ടുംപുറത്ത് അച്യുതന്‍ എന്നീ സിനിമകളെല്ലാം ഗള്‍ഫ് മേഖലകളിലേക്ക് എത്തിച്ചത് ഈ കമ്പനിയായിരുന്നു. ജനുവരി പത്തിന് റിലീസിനെത്തുന്ന രജനികാന്ത് ചിത്രം പേട്ട വിതരണം ചെയ്യുന്നതും ഇവര്‍ തന്നെയാണ്. അതേ സമയം ലൂസിഫറിന്റെ വിതരണവകാശമായി എത്ര തുക ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഉടന്‍ തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യ്ക്തമാക്കുമെന്നാണ് വിചാരിക്കുന്നത്.

 ലൂസിഫറിന്റെ വരവ്

ലൂസിഫറിന്റെ വരവ്

കഴിഞ്ഞ ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ലൂസിഫര്‍ പ്രളയം വന്ന സമയത്ത് പ്രതിസന്ധിയിലായിരുന്നു. ഇടയ്ക്ക് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടിയും വന്നിരുന്നു. മാര്‍ച്ചില്‍ റിലീസിനെത്തിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കിയ സിനിമയ്ക്ക് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ഷൂട്ടിംഗ് കൂടിയുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ചിത്രീകരണം അവശേഷിക്കുന്നത്. ഇക്കാര്യം തിരക്കഥ ഒരുക്കിയ മുരളി ഗോപി സ്ഥിതികരിച്ചിട്ടുണ്ട്. ജനുവരി 15 മുതലാണ് ഈ ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

  വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നു..

വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നു..

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലെത്തുമ്പോള്‍ ബോളിവുഡില്‍ നിന്നുമടക്കമുള്ള താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ബാല, തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങള്‍. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ബിഗ് ബജറ്റ് മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ലൂസിഫര്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X