»   » മങ്കിപെന്‍ തമിഴിലേക്കും തെലുങ്കിലേക്കും

മങ്കിപെന്‍ തമിഴിലേക്കും തെലുങ്കിലേക്കും

Posted By:
Subscribe to Filmibeat Malayalam

അടുത്തിട ഇറങ്ങിയ നല്ല മലയാളം ചിത്രങ്ങളുടെ പട്ടികയിലേക്ക് ഇതാ ഒന്നുകൂടെ. ജയസൂര്യയും രമ്യാനമ്പീശനും മാസ്റ്റര്‍ സനൂപും ഇന്നസെന്റും തകര്‍ത്തഭിനയിച്ച ഫിലിപ്പ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

അതുകൊണ്ടാകുമല്ലോ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നത്. അതെ ഫിലിപ്പ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നു. തെലുങ്ക് പതിപ്പില്‍ ഈച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാനി അഭിനയിക്കും. തമിഴില്‍ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പിസ എന്ന തമിഴ് സിനിമ നിര്‍മിച്ച സിവി കുമരന്റെ തിരുമുരുകന്‍ എന്റര്‍പ്രൈസസിന്റെ ബാനറിലാണ് ചിത്രം തമിഴിലേക്ക് മൊഴിമാറ്റുന്നത്.

Philips And The Monkey Pen

കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടിക്കൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. നവാഗതരായ റോജന്‍ ഫിലിപ്പും ഷാനില്‍ മുഹമ്മദും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. കണക്ക് ഇഷ്ടപ്പെടാത്ത ഒരുകുട്ടി പഠിക്കാനുള്ള എളുപ്പവഴി അനേഷിച്ചു നടക്കുമ്പോഴാണ് മുത്തശ്ശന്റെ വായില്‍ നിന്ന് മങ്കിപെന്‍ എന്ന അത്ഭുത പേനയെ കുറിച്ച് കേള്‍ക്കുന്നത്. അതിലൂടെ അധ്വാനച്ച് കിട്ടുന്നതിന്റെ മഹത്വമാണ് ചിത്രം പറയുന്നത്.

നാലുവയസ്സുകാരനായ റിയാല്‍ എന്ന കുസൃതി പയ്യനെ അവതരിപ്പിച്ച മാസ്റ്റര്‍ സനൂപിന്റെ അഭിനയം ചിത്രത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. സനുഷയുടെ അനുജനായ സനൂപ് ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞു. ചിത്രം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റുമ്പോള്‍ സനൂപ് തന്നെയായിരിക്കുമോ റിയാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന സംശയമേ ഇനിയുള്ളു.

English summary

 The much hyped movie Philips And The Monkey Pen, which got released yesterday, is getting very good response all over. The movie has been successful in impressing even the industry people that it is getting remakes both in Tamil and Telugu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam