»   » ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

റിലീസാവുന്നതിന് മുമ്പേതന്നെ ആളുകളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന പുത്തന്‍ ചിത്രം. നവംബര്‍ 7ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.

കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി ഒരുപാട് പ്രത്യേകതകളുമായിട്ടാണ് നവാഗതരായ റോജിന്‍ തോമസ്, ഷനില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മങ്കി പെന്‍ എത്തുന്നത്. ഏത് കുട്ടിയിലും ഒരു മാജിക് ഉണ്ട് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചനകള്‍

നടി സനുഷയുടെ സഹോദരന്‍ സനൂപാണ് ചിത്രത്തില്‍ പ്രധാന ബാലതാരമായി എത്തുന്നത്. മിശ്രവിവാഹിതരായ ദമ്പതിമാരായി ജയസൂര്യയും രമ്യ നമ്പീശനും അഭിനയിക്കുന്നു. കുട്ടിയ്ക്ക് മുത്തശ്ശന്‍ സമ്മാനിയ്ക്കുന്ന മങ്കി പെന്‍ എന്ന അപൂര്‍വ്വമായ ഒരു പേനയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സംവിധായകനും നടനുമായ ജോയ് മാത്യു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

മങ്കി പെന്നിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. രാഹുല്‍ സുബ്രഹ്മണ്യന്‍ സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ചിത്രമാണിത്. നടി രമ്യ നമ്പീശന്റെ സഹോദരനാണ് രാഹുല്‍ സുബ്രഹ്മണ്യന്‍.

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

പുത്തന്‍ പാട്ടുകാരെയാണ് ചിത്രത്തില്‍ അണിനിരത്തിയിരിക്കുന്നത്. പ്രമോഷന്‍ ട്രാക്ക് ഉള്‍പ്പെടെ അഞ്ച് പാട്ടുകളുണ്ട് ചിത്രത്തില്‍. രണ്ട് പുതിയ ഗായകരും ഗാനരചയിതാക്കളും മങ്കിപെന്നിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നു.

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

മനോഹരമായ ഒരു താരാട്ടുപാട്ടാണിത്. സിബി പടിയറയെന്ന പുതുഗാനരചയിതാവാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. നേഹ വേണുഗോപാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനം പോലെതന്നെ മധുരമാണ് ഗാനത്തിലെ രംഗങ്ങളും. യുട്യൂബില്‍ ഇതിനകം തന്നെ ഈ ഗാനം വലിയ ഹിറ്റായിമാറിയിട്ടുണ്ട്.

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

പുതുമഖ ഗാനരചയിതാവായ മംമ്ത സീമന്താണ് ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍


അനു എലിസബത്ത് എഴുതിയ ഈ ഗാനം അരുണ്‍ ഏളാട്ടാണ് ആലപിച്ചിരിക്കുന്നത്.

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

ഇംഗ്ലീഷും മലയാളവും കലര്‍ത്തി സിബി പടിയറ രചിച്ചിരിക്കുന്ന ഒരു ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണിയാണ്. മനോഹരമായിട്ടാണ് ആര്‍തര്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഹൃദയങ്ങള്‍ കീഴടക്കി മങ്കി പെന്നിലെ ഗാനങ്ങള്‍

തമിഴകത്ത് ഏറെ പ്രശസ്തയായ ഗായിക നേഹ വേണുഗോപാല്‍ വീണ്ടും മലയാളത്തില്‍ പാടുന്ന ചിത്രം കൂടിയാണ് ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍.

English summary
Debudent Music Director Rahula Subrahmanyan is composed the songs of new film Philips and The Monkey Pen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam