ജയസൂര്യയും വിജയ് ബാബുവും അടുത്ത സര്‍പ്രൈസുമായി വരുന്നു! ഇത്തവണ ഫ്രൈഡേ ഫിലിം ഹൗസ് അമ്പരിപ്പിക്കും..

Recommended Video

ദി മങ്കി പെന്‍ ടീം വീണ്ടുമൊന്നിക്കുന്നു | filmibeat Malayalam

ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിംസ് നിര്‍മ്മിച്ച ആട് ഹിറ്റായില്ലെങ്കിലും രണ്ടാം ഭാഗമായി എത്തിയ ആട് 2 സൂപ്പര്‍ ഹിറ്റായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ ആട് 3 കൂടി വരികയാണ്. എന്നാല്‍ അതിന് മുന്‍പ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍.

പുതിയൊരു സര്‍പ്രൈസുമായി ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ ടീം വീണ്ടുമൊന്നിക്കാന്‍ പോവുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ചിത്രത്തില്‍ ജയസൂര്യ തന്നെയാണ് നായകന്‍. സിനിമ വരുന്നുണ്ടെന്ന കാര്യം നിര്‍മാതാവും നടനുമായി വിജയ് ബാബു ഔദ്യോഗമായി തന്നെ അറിയിച്ചിരിക്കുകയാണ്. അതേ സമയം ജയസൂര്യയുടെ കഥാപാത്രം അതിശയിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചനകള്‍.

 ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍

ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍

റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ 2013 ലായിരുന്നു ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ റിലീസിനെത്തിയത്. സനൂപ് സന്തോഷ്, ജയസൂര്യ, രമ്യ നമ്പീശന്‍, വിജയ് ബാബു, ജോയി മാത്യൂ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പത്ത് വയസുകാരനായ റയന്‍ പോള്‍ എന്ന കുട്ടിയുടെ ജീവിതത്തെ ചുറ്റി പറ്റിയായിരുന്നു ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്റെ കഥ പറഞ്ഞിരുന്നത്.

കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു..

കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു..

ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്യുമ്പോള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമ വരുമെന്നുള്ള കാര്യം വിജയ് പറഞ്ഞത്. ഇത്തവണ വലിയൊരു സര്‍പ്രൈസ് അണിയറയിലുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കാനും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്നെ വരുമെന്നുമാണ് വിജയ് ബാബു പറഞ്ഞിരിക്കുന്നത്.

ജയസൂര്യ തന്നെ നായകന്‍

ജയസൂര്യ തന്നെ നായകന്‍

ഇത്തവണയും ജയസൂര്യ തന്നെയാണ് നായകന്‍. അതേ സമയം താരം ഡബിള്‍ റോളിലായിരിക്കും സിനിമയലഭിനയിക്കുന്നതെന്നാണ് വലിയൊരു പ്രത്യേകത. ഹോം എന്ന് പേരിട്ടിരിക്കുന്ന സിനിമ കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന കുടുംബചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അച്ഛന്റെയും മകന്റെയും വേഷത്തില്‍ ജയസൂര്യ തന്നെയായിരിക്കും സിനിമയില്‍ മുഴുനീളം ഉണ്ടായിരിക്കുന്നത്. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നിരുന്നാലും ഇത്തവണ പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ള വരവാണ്.

ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസ്

2012 ല്‍ ഫ്രൈഡേ എന്ന സിനിമ നിര്‍മ്മിച്ചാണ് ഫ്രൈഡേ ഫിലിം ഹൗസ് ആദ്യ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ശേഷം പത്തോളം സിനിമകള്‍ ഇതുവരെ കമ്പനി നിര്‍മ്മിച്ചിരുന്നു. 2017 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ആട് 2 ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച് തിയറ്ററുകളിലേക്ക് എത്തിച്ച അവാസന സിനിമ. ആടിന് മൂന്നാം ഭാഗം കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ആടിന്റെ മൂന്നാം ഭാഗം ത്രിഡിയിലായിരിക്കും ഒരുക്കുന്നത്.

കോട്ടയം കുഞ്ഞച്ചന്‍ 2

കോട്ടയം കുഞ്ഞച്ചന്‍ 2

ആട് 2 വിന്റെ വിജയാഘോഷത്തില്‍ ആട് 3 വരുന്നതായിട്ടും മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്ന കാര്യവും ഫ്രൈഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടി നായകനാവുന്ന സിനിമ മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ തിരക്കുകള്‍ ഒരുപാടുണ്ട്. മാത്രമല്ല മിഥുന്‍ മാനുവല്‍ തോമസും മറ്റൊരു സിനിമയുടെ തിരക്കുകളിലാണ്.

നിരവധി സിനിമകള്‍

നിരവധി സിനിമകള്‍

നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന ഡാകിനി എന്ന സിനിമയും ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിക്കുന്നത്. രാഹുല്‍ റിജി നായരാണ് സംവിധായകന്‍. ഇത് മാത്രമല്ല അടി കപ്പ്യയാരെ കൂട്ടമണി എന്ന സിനിമയുടെയും ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്നിന്റെയും രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X