twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ഉത്തരവാദിത്വം കേരളത്തിലുള്ള ജനപ്രതിനിധിയായ എംഎല്‍എയ്ക്കുണ്ട്: സൂരജ് സണ്‍

    By Midhun Raj
    |

    പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് സംസാരിക്കുന്ന കൊല്ലം എംഎല്‍എ മുകേഷിന്‌റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് കുറച്ചുകയര്‍ത്ത് സംസാരിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്‌. സ്വന്തം എംഎല്‍എയുടെ നമ്പര്‍ തരാതെ കൊല്ലം എംഎല്‍എയുടെ നമ്പര്‍ തന്ന കൂട്ടുകാരന്‌റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നാണ് മുകേഷ് പറഞ്ഞത്. സ്വന്തം നാട്ടിലെ എംഎല്‍എ ആരാണെന്ന് മുകേഷ് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് കുട്ടി പറഞ്ഞത്. തുടര്‍ന്ന് അടുത്തുണ്ടായിരുന്നെങ്കില്‍ ചൂരല്‍കൊണ്ട് അടി തന്നേനെ എന്നും മുകേഷ് കുട്ടിയോട് പറഞ്ഞു.

    നടി ലാവണ്യ ത്രിപതിയുടെ ഗ്ലാമറസ് ഫോട്ടോ വൈറല്‍, കാണാം

    ഓഡിയോ ക്ലിപ്പ് വൈറലായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തുകയായിരുന്നു മുകേഷ്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്നെ നിരന്തരമായി ചിലര്‍ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥിയുടെ കോള്‍ ആസുത്രിതമാണെന്നും മുകേഷ് അറിയിച്ചു. ഫോണ്‍ കോളുകള്‍ എപ്പോഴും എടുക്കാറുളള ആളാണ് താനെന്നും കോള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചുവിളിക്കാറുണ്ടെന്നും മുകേഷ് പറഞ്ഞു.

    രണ്ടും മൂന്നും തവണ വിളിച്ചപ്പോഴും

    'രണ്ടും മൂന്നും തവണ വിളിച്ചപ്പോഴും ഞാന്‍ തിരിച്ചു വിളിക്കാമെന്ന് കുട്ടിയോട് പറഞ്ഞതാണ്. എന്നാല്‍ ആറാമത്തെ തവണ വിളിച്ചപ്പോള്‍ താന്‍ പങ്കെടുത്ത സൂം മീറ്റിംഗ് കട്ടായി. കുട്ടികളെ ഉപയോഗിച്ച് തന്നെ ആരൊക്കെയോ ഹരാസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ്' കഴിഞ്ഞ ദിവസം മുകേഷ് പറഞ്ഞത്. 'കുട്ടികളോട് എറ്റവും നന്നായി പെരുമാറുന്ന ആളാണ് താനെന്നും അത് ആരും പഠിപ്പിച്ചുതരേണ്ടതില്ലെന്നും' നടന്‍ പറഞ്ഞു.

    എനിക്കും മക്കളുണ്ട് ചൂരല്‍ വെച്ച് അടിക്കുമെന്ന്

    'എനിക്കും മക്കളുണ്ട്, ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് സ്‌നേഹശാസനയാണെന്നും മുകേഷ് പറഞ്ഞു. അതേസമയം മുകേഷിന്‌റെ വീഡിയോയ്ക്ക് പിന്നാലെ ഇതില്‍ പ്രതികരണവുമായി നടന്‍ സൂരണ്‍ സണ്‍ എത്തിയിരിക്കുകയാണ്. മുകേഷിന്‌റെ പോസ്റ്റിന് താഴെ സൂരജ് ഇട്ട കമന്റാണ് ഇപ്പോള്‍ വൈറലാവുന്നത്. 'ഗൂഗിള്‍ മീറ്റില്‍ അധ്യാപകന്‍ ക്ലാസ്സ് എടുക്കുമ്പോള്‍ ഒരു കുട്ടിയുടെ പേര് എടുത്തു പറഞ്ഞു ക്ലാസില്‍ ശബ്ദം ഉണ്ടാക്കരുത് എന്നു. പിന്നെ അവിടെ സംഭവിച്ചത് അധ്യാപകനെ കൊണ്ട് അതേ സ്‌കൂള്‍ ഗ്രൂപ്പില്‍ കുട്ടിയുടെ മാതാപിതാക്കള്‍ മാപ്പ് പറയിച്ചു'.

    കുട്ടിയെ പേരെടുത്തു പറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്തു

    'കുട്ടിയെ പേരെടുത്തു പറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്തു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഇത് പറയാനുള്ള കാരണം പഴയ കാലമല്ല സര്‍... ആ കുട്ടി പറയുന്ന കാരണം എന്താണ് എന്ന് കേള്‍ക്കാനുള്ള ഒരു ഉത്തരവാദിത്വം കേരളത്തിലുള്ള ജനപ്രതിനിധിയായ എംഎല്‍എയ്ക്ക് ഉണ്ട്', സൂരജ് പറയുന്നു.

    അല്ലെങ്കില്‍ ഇതുപോലുള്ള കോള്‍ അറ്റന്‍ഡ്

    'അല്ലെങ്കില്‍ ഇതുപോലുള്ള കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഒരു അസിസ്റ്റന്റിനെ വയ്ക്കുക. തിരക്കേറിയ ഗൂഗിള്‍ മീറ്റ് ചെയ്യാന്‍ പുതിയ ഒരു സിം കാര്‍ഡ് എടുക്കണം. ചിലപ്പോ ആ കുട്ടിക്ക് പറയാനുള്ള കാര്യം ഈ എംഎല്‍എയുമായി ബന്ധപ്പെട്ട ആണെങ്കില്‍ എന്ത് ചെയ്യും. അവന് ആശ്വാസം കിട്ടുന്നത് ഈ എംഎല്‍എയില്‍ നിന്ന് ആണെങ്കില്‍ എന്ത് ചെയ്യും'.

    Recommended Video

    Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam
    നമുക്കറിയാം തിരക്കുള്ള ആളെ നമ്മള്‍

    'നമുക്കറിയാം തിരക്കുള്ള ആളെ നമ്മള്‍ വിളിക്കുമ്പോള്‍ ആവശ്യം നമ്മുടേതാണ് എങ്കില്‍ കോള്‍ എടുക്കുന്നതുവരെ വിളിച്ചുകൊണ്ടിരിക്കും. സാറിന്റെ ഒഫീഷ്യല്‍ നമ്പറില്‍ വരുന്ന ഫോണ്‍ കോള്‍ മുകേഷ് എന്ന വ്യക്തി എടുക്കാന്‍ സാധിച്ചില്ലെങ്കിലും മുകേഷ് എന്ന എംഎല്‍എയ്ക്ക് എടുക്കാന്‍ അത് ബാധ്യതയുണ്ട്. ജനങ്ങളുടെ മനസ്സില്‍ മുകേഷ് എന്ന നടനെയും, മുകേഷ് എംഎല്‍എയും വെറുക്കാന്‍ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് ഓണ്‍ലൈന്‍ മീഡിയ', സൂരജ് സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    Read more about: mukesh sooraj മുകേഷ്
    English summary
    Phone Call Issue: Asianet Padatha Painkili Fame Sooraj Sun Takes A Jibe Against Mukesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X