വര്‍ഷത്തിലെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്യുന്നത് നിങ്ങളുടെ കുട്ടിയാണോ??
മമ്മൂട്ടി നായകനാകുന്ന 'വര്‍ഷം' പ്രചാരണങ്ങളില്ലാതെ പ്രചരിക്കുന്നു. ഫഌക്‌സും പോസ്റ്ററും ഒഴിവാക്കിയെങ്കിലും വര്‍ഷത്തിന്റെ പ്രാചണം പൊടി പൊടിക്കുകയാണ്. മുഖ്യമന്ത്രി ഉണ്ണന്‍ ചാണ്ടിയാണ് ചിത്രത്തിന്റെ ഓഡിലോഞ്ച് നടത്തിയത്.
ഇപ്പോഴിതാ പ്രേക്ഷകരുടെ മക്കള്‍ക്ക് ചിത്രത്തിലെ രണ്ടാമത്തെ പാട്ട് മമ്മൂട്ടിയ്‌ക്കൊപ്പം നിന്ന് റിലീസ് ചെയ്യാനുള്ള അവസരം. ഫേസ്ബുക്കിലെ മത്സരത്തില്‍ പങ്കാളികളാകുന്ന നിങ്ങളുടെ മക്കള്‍ക്കും ഇതിന് അവസരമുണ്ട്.

വര്‍ഷത്തിന്റെ ഒദ്യോഗിക പേജില്‍ ഇത് സംബന്ധിച്ച പരസ്യത്തെ കുറിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ഇതിനു താഴെ പത്ത് വയസ്സിനു താഴെയുള്ള നിങ്ങളുടെ കുട്ടികളുടെ ഫോട്ടോ കമന്റായി ഇടുക. തിരഞ്ഞെടുക്കുന്ന പത്ത് കുട്ടികള്‍ക്കൊപ്പമാണ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്യുക.
ഒക്ടോബര്‍ 19 നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ മാസം 25ന് വൈകിട്ട് അഞ്ച് മണി വരെ ഫോട്ടോ കമന്റ് ചെയ്യാനുള്ള അവസരമുണ്ട്. 180 ല്‍ അധികം ഫോട്ടോകള്‍ ഇതിനകം തന്നെ പോസ്റ്റിനടിയില്‍ വന്നുകഴിഞ്ഞു.
നവംബര്‍ ആറിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും ആദ്യ പാട്ടിനും പ്രേക്ഷകര്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പൂര്‍ണമായും കുടുംബ പശ്ചാത്തലത്തിലാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രമൊരുക്കുന്നത്.


Click it and Unblock the Notifications