ജെനീലിയയും കുഞ്ഞുവാവയും
ജനീല ഡിസൂസയ്ക്കും റിതേഷ് ദേശ്മുഖിനും പിറന്ന കുഞ്ഞിനെ കണ്ടില്ലെന്ന് ഇനിയാരും പറയരുത്. ദേ താഴെയുള്ള ഫോട്ടയില്‍ ജെനീലിയ തന്റെ കുഞ്ഞുമായി നില്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫോട്ടോ പ്രചരിച്ചത്.
കഴിഞ്ഞ നവംബറിലാണ് റിതേഷിനും ജനീലിയയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷം റിതേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. പിന്നീട് ജനീലിയയും കുഞ്ഞു ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും റിതേഷ് തന്നെ ട്വിറ്ററിലിട്ടു.

സിനിമയെ വെല്ലുന്ന പ്രണയകഥയാണ് ജനീലിയയും റിതേഷ് ദേശ്മും തമ്മില്‍. 2012 ലാണ് ആ പ്രണയം വിവാഹത്തിലെത്തിയത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേസമയം ഹിറ്റുകള്‍ നേടിയതാണ് ജെനീലിയയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തയാക്കി നിര്‍ത്തത്.
സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ ജനീലിയ തമിഴകത്തെത്തിയത്. പിന്നീട് സച്ചിന്‍, ഉത്തമ പുത്രന്‍, വേലായുധം എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന് പ്രിയപ്പെട്ടവളായി. പൃഥ്വിയുടെ നായികയായി ഉറുമി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മലയാളികള്‍ക്കും സുപരിചിതയാണ് ജനീലിയ.
വിവാഹ ശേഷം ജനീലിയ പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് തിരിച്ചുവരുന്നതായ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അതിനിടയിലാണ് ഗര്‍ഭിണിയായത്. ജനീലിയ വീണ്ടും തിരിച്ചുവരുന്നതായി വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications











