ഇതാണ് അമറും അക്ബറും അന്തോണിയും
പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും അമറും അക്ബറും അന്തോണിയുമായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ തങ്ങള്‍ എത്തുന്ന ഗെറ്റപ്പില്‍ മൂന്നുപേരും ചേര്‍ന്ന് നിന്നെടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ താരം.
മിമിക്രി രംഗത്ത് നിന്നും വെള്ളിത്തിരയില്‍ എത്തിയ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നായകഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് അമര്‍ അക്ബര്‍ അന്തോണി പേര് ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

കോമഡിക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നവാഗതരായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷണനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ദീപക് ദേവും നാദിര്‍ഷയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ഡോ സക്കറിയ തോമസും അല്‍വിന്‍ ആന്റണിയും കുട്ടുകെട്ട് ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications











