twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് കുറച്ച് കഷ്ടം തന്നെ, ജീവിക്കാന്‍ സമ്മതിക്കാത്ത മാധ്യമപ്രവര്‍ത്തനം!!

    By Aswathi
    |

    താഴേ കാണുന്ന ഫോട്ടോയിലെ ആളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ. ഇത് മണി, മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ, 2006 ല്‍ പുറത്തിറങ്ങിയ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിവാസി ബാലന്‍. അന്ന് സിനിമ ഹിറ്റായപ്പോള്‍ പല അഭിമുഖങ്ങളിലും മണിയെ ക്ഷണിച്ചിരുന്നു. സിനിമ മങ്ങിപ്പോകവെ മണിയും അപ്രത്യക്ഷനായി.

    മണിയെ പഠിപ്പിക്കാനും ചിലര്‍ ശ്രമിച്ചെന്നൊക്കെ ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്നന്നത്തെ ജീവിതം നോക്കുന്ന മണിയെ പോലൊരാള്‍ക്ക് അതൊക്കെ അല്പം പ്രയാസം തന്നെ. അങ്ങനെ ജീവിക്കാന്‍ വേറെ ഒരു പണിയുമില്ലാഞ്ഞിട്ടാണ് റോഡുപണിക്ക് പോയിതുടങ്ങിയത്.

    mani.jpg malayalam

    കോഴിക്കോട് റോഡ് പണിയ്ക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചാനല്‍പ്പരന്തുകള്‍ അതുവഴി പറന്നത്. മണിയെ തിരിച്ചറിഞ്ഞ ചാനലുകാര്‍ വീഡിയോ എടുത്തുപോയി, 'താരം റോഡ് പണിയെടുക്കുന്നു' എന്ന വാര്‍ത്തയും കൊടുത്തു. പിന്നെ പറയണോ, അടുത്ത ദിവസം തന്നെ കോണ്‍ട്രാക്ടര്‍ കണക്ക് തീര്‍ത്ത് മണിയെ പറഞ്ഞുവിട്ടു.

    ഇന്നത്തെ (08-11-2014) മലയാള മനോരമ പത്രത്തില്‍ വാചകമേളത്തിലാണ് മണിയുടെ വാക്കുകള്‍ കോട്ടിട്ട് വന്നത്. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഫോട്ടോ എടുക്കാന്‍ കാട് പരിചയപ്പെടുത്തിക്കൊടുക്കുന്ന ആദിവാസി ബാലനെയാണ് മണി അവതരിപ്പിച്ചത്. മണി എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെയും പേര്.

    English summary
    Photographer film fame Master Mani lost his job
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X