ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

By Aswathi

സെറ്റുസാരിയുടത്തവള്‍ മലയാളി എന്ന് പറയുമ്പോലെയാണ് ദാവണിയുടുത്ത തമിഴ് പെണ്‍കുട്ടികള്‍. ദാവണിയുടുത്ത് തലയില്‍ മല്ലിപ്പൂവും ചൂടിയെത്തുന്ന പെണ്‍കൊടികള്‍ തമിഴ് സിനിമയ്ക്കും തമിഴ് മക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ്.

മലയാളത്തില്‍ ഈ വേഷം അധികം കാണാറില്ലെങ്കിലും മലയാളി നടികള്‍ തങ്ങളുടെ ആദ്യ തമിഴ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ദാവണി വേഷത്തിലാണ്. മലയാളികള്‍ മറന്നുപോയ പുതിയ തലമുറയുടെ ഈ ഹാഫ് സാരി തമിഴ്കത്ത് ഇപ്പോഴും ഹിറ്റ്തന്നെ. ദാവണിയുടുത്ത് തമിഴില്‍ അരങ്ങേറ്റം കുറിച്ച ചില മലയാളി നടിമാരെ കണാം.

അമല പോള്‍

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

മൈന എന്ന ചിത്രത്തിലൂടെയാണ് അമല തമിഴില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ മുഴുനീള ദാവണി സാരിയിലാണ് അമല. പിന്നീട് ഹിറ്റായ ചിത്രങ്ങളിലെല്ലാം നാഗരികതയുടെ പ്രതിനിധിയായിരുന്നു

അസിന്‍

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

അസിന്‍ മലയാളിയാണെന്ന് പറയാനെ നമുക്ക് പറ്റുകയുള്ളൂ. കാരണം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ഒറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് തമിഴില്‍ പോയ അസിന്‍ പിന്നീട് ഇങ്ങോട്ട് തിരിച്ചുവന്നിട്ടില്ല. ദാവണിയില്‍ അസിനും ഒരു തമിഴ് സുന്ദരിയാണ്.

ഭാമ

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

തമിഴില്‍ മാത്രമല്ല ഭാമ മലയാളത്തിലും ഒത്തിരി ദാവണി ചുറ്റിയിട്ടുണ്ട്. നിലാംബരി എന്ന ചിത്രത്തില്‍ മുഴുനീള ദാവണിയാണ്.

ഭാവന

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

ഭാവനയും തമിഴിലും ദാവണി ചുറ്റിയ സുന്ദരിയാണ്. ചിന്താമണികൊലക്കേസ് എന്ന മലയാളം ചിത്രത്തിലും നാട്ടിന്‍പുറത്തുകാരിയായ ഒരു വാരസ്യപെണ്‍കുട്ടിയെയാണ് ഭാവന അവതരിപ്പിച്ചത്.

മീരാജാസ്മിന്‍

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

സണ്ടക്കോഴി എന്ന ചിത്രത്തില്‍ വിശാല്‍ മീര ജാസ്മിനെ നോക്കി പാടി. ദാവണി പോട്ട ദീപവലി വന്തത് എന്‍ വീട്ടക്ക്....

നവ്യനായര്‍

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

തമിഴില്‍ ഒത്തിരിചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നവ്യ ധാവണി ചുറ്റിയത് കുറവാണ്. എന്നാല്‍ കളഭം, ബനാറസ് എന്നീ മലയാളം ചിത്രങ്ങളില്‍ നവ്യ മുഴുനീളം ദാവണിയാണ് ധരിച്ചിരിക്കുന്നത്.

നയന്‍താര

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

അയ്യ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്ത് കടന്ന നയന്‍സ് തമിഴര്‍ക്ക് പ്രിയപ്പെട്ടവളായത് പെട്ടന്നാണ്. നയന്‍താര ദാവണിയുടുത്താല്‍ അതിലുമുണ്ട് ഒരു സെക്‌സി.

നസ്‌റിയ

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

നെയ്യാണ്ടി എന്ന ചിത്രത്തില്‍ നസ്‌റിയയും ദാവണി ചുറ്റി

 പ്രിയാമണി

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

മലയാളത്തില്‍ നിന്ന് തമിഴിലേക്കും മറ്റ് ഭാഷകളിലുമെത്തിയ പ്രിയാമണിയും ദാവണിയില്‍ സുന്ദരി തന്നെ

രമ്യ നമ്പീശന്‍

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

പെട്ടന്ന് മേക്കോവറൊക്കെ നടത്തി രമ്യ പുതിയ ലുക്കില്‍ വന്നെങ്കലും തമിഴില്‍ ആദ്യചിത്രമായ ഒരു നാള്‍ ഒരു കനവ് എന്ന ചിത്രത്തില്‍ മുഴുവന്‍ ധാവണിയാണ് അണിഞ്ഞിരിക്കുന്നത്.

സനുഷ

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

മലയാളത്തിലെ ബാലതാരമായ സനുഷ നായികയായി വേഷമിട്ടത് തമിഴിലാണ്. ആദ്യചിത്രത്തില്‍ ഒരു ദാവണി സുന്ദരിയെ കണാം

ശരണ്യ മോഹന്‍

ദാവണി ചുറ്റിയ മലയാളി സുന്ദരികള്‍

ദാവണിയില്‍ ഏറ്റവും സുന്ദരിയായ നടിയാരണെന്ന് ചോദിച്ചാല്‍ ശരണ്യ മോഹനാണെന്ന് പറയാം. യാരടി നീ മോഹിനി, വേലായുധം എന്നീ ചിത്രങ്ങളില്‍ ദാവണിചുറ്റിയെത്തിയ ശരണ്യയെ ഇഷ്ടപ്പെടാത്തവരാരുമില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X