താന്‍ വിത്തുകോശം ദാനം ചെയ്തിരുന്നെന്ന് ഐശ്വര്യ റായ്
ചെന്നൈ: മനസിലുള്ളത് തുറന്ന് പറയാന്‍ മടിയില്ലാത്ത നായികമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. രാജ്യത്ത് വിത്ത് കോശ ബാങ്ക് (സ്‌റ്റെം സെല്‍ ബാങ്ക്) ബ്രന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഐശ്വര്യ. കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം വിത്തു കോശങ്ങള്‍ സൂക്ഷിയ്ക്കുകയെന്നതാണെന്നും ഐശ്വര്യ.
വിത്തുകോശ ചികിത്സയുടെ മുഖ്യപ്രചാരക എന്ന നിലയില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രസ് കോണ്‍ഫറന്‍സിനാണ് താരസുന്ദരി എത്തിയത്. സിനിമയിലേയ്ക്കുള്ള തന്റെ മടങ്ങിവരവിനെപ്പറ്റി ഉരുളയ്ക്കുപ്പേരി പോലെയാണ് താരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത്.

സിനിമയിലേയ്ക്ക് തിരികെയെത്തുമോ എന്ന ചോദ്യത്തിന് താങ്കളുടെ കൈയ്യില്‍ തിരക്കഥയുണ്ടോ എന്ന് ഐശ്വര്യ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. ഒരു വിഷയത്തെ എത്തിയ്ക്കാനാകുന്ന വളരെ ശക്തമായ ഒരു മാധ്യമമാണ് സിനിമയെന്നും ഐശ്വര്യ റായ്.
വിത്തുകോശത്തിന്റെ സംരക്ഷണത്തിലും ചികിത്സാരീതിയിലും തനിയ്ക്ക് വിശ്വസമുണ്ടെന്നും അത് വരും തലമുറയെ സഹായിക്കുമെന്നും ഐശ്വര്യ. തന്റെ മകള്‍ ആരാധ്യ ജനിച്ച സമയത്ത് താന്‍ വിത്തു കോശങ്ങള്‍ ദാനം ചെയ്തിരുന്നതായി ഐശ്വര്യ വെളിപ്പെടുത്തി.


Click it and Unblock the Notifications