»   » അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

Posted By:
Subscribe to Filmibeat Malayalam

ജനുവരി മാസം സിനിമയ്ക്കകത്ത് കല്യാണം തന്നെയാണല്ലോ. അങ്ങനെ നടി അര്‍ച്ചന കവിയും വിവാഹിതയായി. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ അഭിഷ് മാത്യുവാണ് വരന്‍. ഇരുവരും ബാല്യകാലം മുതല്‍ക്കെ സുഹൃത്തുക്കളായിരുന്നു. ആ ബന്ധം കണ്ട ബന്ധുക്കള്‍ ഇരുവരെയും ചേര്‍ത്തുവയ്ക്കുകയായിരുന്നു.

കൊച്ചിയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. റിമ കല്ലിങ്കല്‍, മാളവിക മോഹന്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്ത സെലിബ്രിറ്റികള്‍. സിനിമാ രംഗത്തെ മറ്റ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി കൊച്ചിയിലെ ബോള്‍ഗാട്ടി പാലിസില്‍ സത്കാരവും സംഘടിപ്പിച്ചു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

വളരെ സിപിളായിട്ടാണ് അര്‍ച്ചന വധുവായി അണിഞ്ഞൊരുങ്ങിയത്. പക്ഷെ അതിലുമൊരു കളര്‍ഫുള്‍ ഉണ്ടായിരുന്നു

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

നീല കളര്‍ സ്യൂട്ടും ചുവപ്പ് ടൈ യുമായിരുന്നു വരന്റെ വേഷം

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു അര്‍ച്ചനയും അഭിഷും

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

ആദ്യം ഇരുവീട്ടുകാരും ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ രണ്ട് പേരും പിന്മാറി. എന്നാല്‍ പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടു

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അഭിഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

നടി ആന്‍ അഗസ്റ്റിനും ഭര്‍ത്താവും ഛായാഗ്രഹകനുമായ ജോമോന്‍ ടി ജോണും വിവാഹത്തിനെത്തിയപ്പോള്‍. ഇന്റസ്ട്രിയില്‍ അര്‍ച്ചനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ആന്‍

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

നടി മാളവിക മോഹന്‍. പട്ടം പോലെ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെ സുഹൃത്തുക്കളാണ് അര്‍ച്ചനയും മാളവികയും

അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

നടി റിമ കല്ലിങ്കല്‍ വിവാഹത്തിനെത്തിയപ്പോള്‍. നീലത്താമര എന്ന അര്‍ച്ചനയുടെ ആദ്യ ചിത്രത്തില്‍ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്

English summary
Archana Kavi, the young actress of M'town tied the knot with the popular standup comedian Abish Mathew, today (January 23rd), in a traditional low-key ceremony which was held at Kochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam