മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
അങ്ങനെ മലയാളത്തിന്റെ ശുദ്ധഹാസ്യം മാഞ്ഞു. മാള അരവിന്ദന്‍ ഒരു ഹാസ്യ നടന്‍ എന്നതിനപ്പുറം നാടക നടനും തബല വിദ്വാനുമായിരുന്നു. എങ്ങനെയൊക്കെ പറഞ്ഞാലും, എന്തൊക്കെ പറഞ്ഞാലും മാള മലയാള സിനിമാ ലോകത്തിന് എക്കാലവും തീരാത്ത നഷ്ടം തന്നെ. മാളയുടെ തീരാ വിയോഗത്തില്‍ ദുഃഖിക്കുന്ന സിനിമയിലെ ചില പ്രമുഖരുടെ വാക്കുകള്‍ ശ്രദ്ധിയ്ക്കൂ...

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
മാള ചേട്ടന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാത്ത നഷ്ടം തന്നെയാണ്. ഒരു മൂത്ത ജ്യേഷ്ടന്റെ സ്ഥാനത്താണ് എനിക്ക് മാള ചേട്ടന്‍. കുടുംബത്തിലെ ഒരംഗം. മാള ചേട്ടനൊപ്പമുള്ള സിനിമാ സെറ്റിലെ അനുഭവം മറക്കാന്‍ കഴിയാത്തതാണ്.

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
മാള അരവിന്ദന്‍ എന്ന നടന്റെ കഴിവ് പരമാവധി ഉപയോഗിച്ച സംവിധായകരില്‍ ഒരാളാണ് വിനയന്‍. ഒരു ചെറിയ ഭാവം കൊണ്ട് പ്രേക്ഷകരുമായി ആശയവിനിമയം നടത്തുന്ന ഒരേ ഒരു നടനാണ് മാള അരവിന്ദന്‍ എന്ന് വിനയന്‍ പറഞ്ഞു.

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
മാളയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നെടുമുടി വേണു. ഒരു നടനെന്ന നിലയിലും സംഗീതജ്ഞന്‍ എന്ന നിലയിലും മാള പെര്‍ഫെക്ടാണെന്ന് നെടുമുടി പറയുന്നു. ന്യൂ ജനറേഷന്‍ ട്രെന്റുകളില്‍ സിനിമകള്‍ ലഭിക്കാതിരുന്നതില്‍ ഒരു പരാതിയും മാളയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് നെടുമുടി പറഞ്ഞു.

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
കുഞ്ചന്‍ മാളയുടെ മറ്റൊരു അടുത്ത സുഹൃത്താണ് കുഞ്ചന്‍. ചെറിയൊരു ഭാവപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുന്ന ഒരു ഹാസ്യ നടനാണ് മാളയെന്ന് കുഞ്ചന്‍ പറഞ്ഞു.

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മാള ഒഴിഞ്ഞതിന് ശേഷമാണ് ഇന്നസെന്റിന് ലഭിച്ചത്. ചെന്നൈയില്‍ വച്ചാണ് ഞാനാദ്യമായി മാള അരവിന്ദനെ കാണുന്നത്. അന്ന് അദ്ദേഹം ഒരു നടനെന്ന നിലയില്‍ പേര് സമ്പാദിച്ച് കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോകെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദം വളര്‍ന്നു. എന്റെ അഭിപ്രായത്തില്‍ മാളയുടെ കഴിവ് പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍ ഒരു സംവിധായകനും കഴിഞ്ഞിട്ടില്ല- ഇന്നസെന്റ് പറഞ്ഞു.

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
മിമിക്രി വേദികളില്‍ നിന്ന് സിനിമയിലെത്തിയ നടനാണ് ഹരിശ്രീ അശോകന്‍. മാള അരവിന്ദനെ വളരെ നന്നായി അശോകന്‍ അനുകരിക്കും. നല്ല ചില സിനിമകളില്‍ മാളച്ചേട്ടനൊപ്പം ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് അദ്ദേഹത്തെ അടുത്തറിയാന്‍ സാധിച്ചതെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു.

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
മാള അരവിന്ദന്‍ എന്ന സംഗീതജ്ഞനെ കുറിച്ച് മോഹന്‍സിത്താരയും പറഞ്ഞു. വളരെ മികച്ചൊരു തബല ആര്‍ട്ടിസ്റ്റും നല്ലൊരു മുനുഷ്യനുമാണ് മാള അരവിന്ദനെന്ന് മോഹന്‍ സിത്താര പറയുന്നു.

മാളയെ കുറിച്ച് ഇവര്‍ പറയുന്നത്?
മനസ്സിലെന്നും കുട്ടിത്തം കാത്തു സൂക്ഷിക്കുന്ന നമ്മുടെ മാളച്ചേട്ടന് ആദരാഞ്ജലികളെന്ന് ജയസൂര്യ ഫേസ്ബുക്കിലെഴുതി.


Click it and Unblock the Notifications











