»   » ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ് എത്തി, ഫോട്ടോകള്‍ കാണൂ

ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ് എത്തി, ഫോട്ടോകള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ദിലീപിന്റെ പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന് പറഞ്ഞ് നേരത്തെ ഒരു അമേരിക്കന്‍ മലയാളി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സാബു കട്ടപ്പന എന്നയാള്‍ ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുന്നതായി പറഞ്ഞത്.

മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം കഴിച്ചതില്‍ പ്രതിഷേധം;അമേരിക്കയില്‍ ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുന്നു

എന്നാല്‍ ആ പരിപാടി പറഞ്ഞ സമയത്ത് പറഞ്ഞതിലും ഗംഭീരമായി നടക്കും. അതിനുള്ള റിഹേഴ്‌സലും മറ്റുമൊക്കെ പൂര്‍ത്തിയായി. പരിപാടി അവതരിപ്പിയ്ക്കാന്‍ ഭാര്യ കാവ്യയ്‌ക്കൊപ്പമാണ് ദിലീപ് എത്തിയത്. ഫോട്ടോ കാണാം

വന്നിറങ്ങുന്നു

അമേരിക്കന്‍ ഷോയ്ക്ക് വേണ്ടി വന്നിറങ്ങിയ ദിലീപ്. രമേഷ് പിഷാരടിയും നാദിര്‍ഷയും സമീപം. നാദിര്‍ഷയാണ് പരിപാടി സംവിധാനം ചെയ്യുന്നത്.

അംഗങ്ങള്‍ക്കൊപ്പം

പരിപാടി അവതരിപ്പിക്കാന്‍ എത്തിയ ടീം അംഗങ്ങള്‍ക്കൊപ്പം. കാവ്യയെ ദിലീപ് പുറത്തിറക്കുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയാണിത്. റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഞങ്ങള്‍ ബഹിഷ്‌കരിക്കും

പ്രമുഖ നടിയെ വിവാഹം കഴിയ്ക്കുകയും പിന്നീട് ഇതേ നടിയുടെ സുഹൃത്തിനെ വിവാഹം ചെയ്യുകയും ചെയ്ത ദിലീപിന്റെ പരിപാടി അമേരിക്കയില്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും എന്നായിരുന്നു സാബു കട്ടപ്പന പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ തലയില്‍ വച്ചുകെട്ടി.

സംഘാടകര്‍ പറഞ്ഞത്

ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ദിലീപ് പ്രതികരിയ്ക്കുകയുണ്ടായി. ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോള്‍ തന്നെ സംഘാടകരെ വിളിച്ചു സംസാരിച്ചു. തന്റെ മകളെ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കാത്തതിന് സാബു പ്രതികാരം ചെയ്തതാണ് ആ വീഡിയോ എന്നായിരുന്നത്രെ സംഘാടകരുടെ പ്രതികരണം.

English summary
Photos; Dileep Show 2017 USA Canada

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam