»   » ആര്‍ഭാടമായി നടന്ന ചടങ്ങില്‍ സമാന്തയുടെ വിരലില്‍ നാഗ ചൈതന്യ മോതിരമണിഞ്ഞു; ഫോട്ടോകള്‍ കാണൂ...

ആര്‍ഭാടമായി നടന്ന ചടങ്ങില്‍ സമാന്തയുടെ വിരലില്‍ നാഗ ചൈതന്യ മോതിരമണിഞ്ഞു; ഫോട്ടോകള്‍ കാണൂ...

By: Rohini
Subscribe to Filmibeat Malayalam

പറഞ്ഞ് പറഞ്ഞ് ഒടുവില്‍ സമാന്ത നാഗ ചൈതന്യയുടെ കൈ പിടിച്ചു. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരി 29 ന് ഹൈദരാബാദില്‍ വച്ചു നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്തു.

സമാന്ത നാഗ ചൈതന്യയ്ക്ക് നല്‍കിയ 75 ലക്ഷം രൂപയുടെ വിവാഹ സമ്മാനം, എന്താണെന്നറിയാമോ?

വിവാഹ നിശ്ചയത്തിന് അണിഞ്ഞൊരുങ്ങിയപ്പോഴും സമാന്ത അതി സുന്ദരിയായിരുന്നു. ചൈതുവും മോശമല്ല.. പ്രൗഢഗംഭീരമായി നടന്ന വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ കാണാം...

സമാന്തയുടെ വേഷം

പ്രശസ്ത ഡിസൈനര്‍ ക്രേഷ ബജാജ് ഒരുക്കിയ സാരിയാണ് സമാന്ത വിവാഹനിശ്ചയത്തിന് ധരിച്ചത്. ആഭരണങ്ങളൊന്നും അധികം അണിഞ്ഞിരുന്നില്ലെങ്കിലും സിംപിള്‍ ബ്യൂട്ടിയായിരുന്നു.

സുഹൃത്തുക്കളും ബന്ധുക്കളും

ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മിസ്രവിവാഹം

ഹിന്ദു - ക്രിസ്ത്യന്‍ രീതിയിലാണ് ചടങ്ങുകള്‍ നടന്നത്. നേരത്തെ സമാന്ത ഹിന്ദുമതം സ്വീകരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നാഗാര്‍ജ്ജുനയുടെ കുടുംബം തന്നെ വാര്‍ത്ത നിഷേധിച്ചു.

ആ പ്രണയം

യെമയാ ചേസുവേ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി സമാന്തയും നാഗ ചൈതന്യയും ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്ന് ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളില്‍ ഒന്നിച്ചഭിനയിക്കുമ്പോഴേക്കും ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടിരുന്നു.

ട്വിറ്ററിലൂടെ അറിയിച്ചു

ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ട്വിറ്ററിലൂടെ തങ്ങളുടെ പ്രണയ വാര്‍ത്ത സ്ഥിരീകരിച്ചത് സമാന്ത തന്നെയാണ്.

നാഗാര്‍ജ്ജുന്റെ മകന്‍ ചൈതു

തെലുങ്ക് സൂപ്പര്‍സ്റ്റാറായ നാഗാര്‍ജ്ജുന്റെയും ലക്ഷ്മി ദഗുപതിയുടെയും മകനാണ് ചൈതന്യ. നാഗാര്‍ജ്ജുന്‍ പിന്നീട് ലക്ഷ്മിയില്‍ നിന്ന് വിവാഹ മോചനം നേടുകയും നടി അമലയെ വിവാഹം കഴിയ്ക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്കുണ്ടായ മകനാണ് അഖില്‍ അക്കിനേനി

നാഗാര്‍ജ്ജുന്‍ പറഞ്ഞത്

വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ ഇട്ടുകൊണ്ട് നാഗാര്‍ജ്ജുന്‍ മകനെയും മരുമകളെയും അനുഗ്രഹിച്ചു. എന്റെ അമ്മ ഇപ്പോള്‍ എനിക്ക് മകള്‍ എന്നാണ് നാഗാര്‍ജ്ജുന്‍ ട്വിറ്ററില്‍ എഴുതിയത്.

തുടര്‍ന്നഭിനയിക്കുമോ?

സമാന്ത ഇനി തുടര്‍ന്നഭിനയിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. വിവാഹം വരെ കരാറൊപ്പുവച്ച ചിത്രങ്ങളുമായി തിരക്കിലാണ് താരം. ഇനി പുതിയ സിനിമകള്‍ ഏറ്റെടുക്കില്ല എന്നാണ് നടിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന

English summary
Samantha and Naga Chaitanya, the IT couple of Tollywood finally got engaged. Check out the engagement photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam