Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
ആയിരം വാക്കുകള്‍ക്ക് സമാനമാണ് ഒരു ഫോട്ടോ എന്നല്ലേ. മോഹന്‍ലാല്‍ എന്ന പൂര്‍ണ നടന്റെ ചില അവിസ്മരണീയതകള് എത്ര വര്‍ണിച്ചാലും വാക്കുകള്‍ക്ക് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷെ ചില ഫോട്ടോകള്‍ക്ക് അതിന്റെ അതേ ഊര്‍ജ്ജത്തോടെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞേക്കും.
മോഹന്‍ലാല്‍ എന്ന മാന്ത്രിക നടന്റെ അഭിനയ ജീവിതത്തിലെ ചില വിശേഷ ശേഖരണങ്ങള്‍ ഇവിടെ കാണിക്കാം. സിനിമയ്ക്കപ്പുറത്തെ മോഹന്‍ലാലിന്റെ ജീവിതവും ചിലപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് പറയാനുണ്ടാവാം. കണ്ടു നോക്കൂ...
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
ദേശീയ പുരസ്കാരം ലഭിച്ച വാനപ്രസ്തം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ എടുത്ത ഫോട്ടോയാണിത്. കഥകളി നടനായ കുഞ്ഞിക്കുട്ടനെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കുകയും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിയ്ക്കുകയും ചെയ്തു.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
രാജശില്പി എന്ന നടന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം. മോഹന്‍ലാല്‍ ശിവതാണ്ഡവം ആടി പ്രേക്ഷക ലക്ഷങ്ങളെ കൈയ്യിലെടുത്തു.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
കഥയാട്ടം എന്ന നാടകത്തിലെ ഒരു രംഗം. മലയാളത്തിലെ ആദ്യത്തെ നോവലായ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടിനെ അവതരിപ്പിക്കുകയാണ് ലാല്‍.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
സാഹസികത നിറഞ്ഞ അഭിനയവും ലാലിന്റെ മുഖമുദ്രയാണ്. വലത് വശത്ത് കാണുന്ന ആ ചിത്രം വിഷ്ണു ലോകം എന്ന ചിത്രത്തിലെ രംഗമാണ്. ഫോട്ടോ ഗ്രാഫര്‍ എന്ന ചിത്രത്തിലേതാണ് ഇടതു വശത്തെ മുകളിലത്തേത്. തേന്മാവിന് കൊമ്പത്തിലെ ചിത്രമാണ് ഒടുവിലത്തെ ചിത്രം.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലിന് ഏറ്റവും പ്രിയപ്പെട്ട നടന് ശിവാജി ഗണേശനൊപ്പം. പ്രതാപ് പോത്തന് സംവിധാനം ചെയ്ത ഒരു യാത്ര മൊഴി എന്ന ചിത്രത്തിലെ രംഗമാണിത്.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
മലയാളത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ നടനകലയിലെ ഇതിഹാസമായിരുന്ന ശിവാജി ഗണേശനൊപ്പം
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
ഒരു പൊതു ചടങ്ങില്‍ സ്റ്റൈല്‍ മന്നന് രജനികാന്തിനൊപ്പം മോഹന്‍ലാലും ആദരിക്കപ്പെട്ടപ്പോള്‍ എടുത്ത ചിത്രമാണിത്.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങളാണിത്. ആക്ഷന്‍ ഹീറോ ജയനൊപ്പം ഒരു പഴയകാല ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രം.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
പത്മരാജനൊപ്പം ഒത്തിരി ഹിറ്റുകള്‍ മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. ലാലിന്റെ പ്രിയപ്പെട്ട പപ്പേട്ടനൊപ്പം.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
ഇതൊരു പഴയകാല ചിത്രം. മോഹന്‍ലാല്‍ അന്ന് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഉച്ചയൂണ്.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ കുടുംബ ചിത്രം. മുകളില്‍ കാണുന്നത് കുട്ടി മോഹന്‍ലാല്‍ അമ്മയ്ക്കും സോഹദരനും അച്ഛാച്ചനും അമ്മമ്മയ്ക്കും ഒപ്പം നില്‍ക്കുന്നതാണ്. താഴെയുള്ളത് ഒന്ന് വിവാഹ ഫോട്ടോയും മറ്റൊന്ന് മകന് പ്രണവിനൊപ്പമുള്ള ചിത്രവും.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
ലാലിന്റെ ജീവിത രേഖ വരയ്ക്കുന്ന ചിത്രങ്ങള്‍. വലതു വശത്തുള്ളത് ലാലിന്റെ കുട്ടിക്കാലം. ഇടതു വശത്ത് ആദ്യം കാണുന്നത് ഭാര്യ സുചിത്രയ്ക്കൊപ്പം ഒരു റൊമാന്റിക് ചിത്രം. മകന് പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ലാല്‍ എന്ന അച്ഛനെ കുറിക്കുന്നു.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ പേഴ്സണല്‍ ഫേവറേറ്റ് ചിത്രങ്ങളിലൊന്നാണിത്. പടിക്കല്‍ നില്‍ക്കുന്നത് അമ്മ. മോഹന്‍ലാല്‍ തോളില്‍ കൈയ്യിട്ടിരിക്കുന്നത് അമ്മൂമ്മ.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
പത്മരാജന് സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍. ചിത്രത്തില്‍ ലാലിനൊപ്പമുള്ളത് രേവതിയും ഭരത് ഗോപിയും.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഹാസ്യ നടന് പപ്പുവിനൊപ്പ മോഹന്‍ലാല്‍. ഒരു ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉള്ള ചിത്രം.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
പണ്ടത്തെ ഒരു ഗ്രൂപ്പ് ഫോട്ടോ. മോഹന്‍ലാലും മമ്മൂട്ടിയും സംവിധായകന് ഫാസിലും കുടുംബത്തോടൊപ്പം. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രം.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ എക്കാലത്തെയും ബെസ്റ്റ് ഫ്രണ്ട്സ് ആരാണെന്ന് ചോദിച്ചാല്‍ പ്രിയദര്ശനാവും. പ്രിയദര്‍ശനും എംജി ശ്രീകുമാറിനുമൊരപ്പം ഒരു ആദ്യകാല ചിത്രം.
മോഹന്‍ലാലിന്റെ ജീവിതത്തിലെ ചില അപൂര്‍വ്വ ചിത്രങ്ങള്‍
നെടുമുടി വേണുവിന് എന്നും താനൊരു സഹോദര സ്ഥാനം നല്കുന്നു എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞതാണ്. നെടുമുടി വേണുവിനൊപ്പം ഒരു സിനിമാ ചിത്രീകരണത്തിനിടെ.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍