ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

By Aswathi

ചലച്ചിത്ര പുരസ്‌കാര രംഗത്ത് ഏറെ കാലമായി കൈയ്യടി നേടുന്ന ചാനലുകളില്‍ മുന്‍ നിരയിലാണ് ഏഷ്യനെറ്റ്. ഏഷ്യനെറ്റിന്റെ അവാര്‍ഡ് ദാനത്തിന് ഒരു പ്രത്യേകതയുണ്ട്. ആരെയും നിരാശപ്പെടുത്തില്ല. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്നവരെയും, മലയാള സിനിമയോട് അടുത്തു നില്‍ക്കുന്ന അന്യഭാഷക്കാരെയും വിളിച്ചുവരുത്തി ഏതെങ്കിലും പുരസ്‌കാരം നല്‍കും. അല്ലെങ്കില്‍ ആദരിക്കും.

ഏഷ്യാനെറ്റ് ഫിലിം അവാര്ഡുകള് പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടന്, മഞ്ജു മികച്ച നടി

ഇത്തവണ നല്‍കപ്പെട്ട അവാര്‍ഡുകളെ കുറിച്ച് നേരത്തെ ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയതതാണ്. ഇപ്പോള്‍ ഇവിടെയിതാ കഴിഞ്ഞ ദിവസം നടന്ന പതിനേഴാമത് ഉജാല ഏഷ്യനെറ്റ് അവാര്‍ഡ് നിശയിലെത്തിയ താരങ്ങളുടെ കുറച്ചു ഫോട്ടോകള്‍, കാണൂ...

മികച്ച നടിയും നടനും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

മികച്ച നടനുള്ള പുരസ്‌കാരം മധുവില്‍ നിന്ന് മമ്മൂട്ടിയും, മികച്ച നടിക്കുള്ള പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയില്‍ നിന്ന് മഞ്ജുവാര്യരും സ്വീകരിക്കുന്നു.

മോഹന്‍ലാല്‍

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

മോഹന്‍ലാല്‍ അവാര്‍ഡ് നിശയില്‍ എത്തിയപ്പോള്‍. അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിട്ട ലാലിനെ നിശയില്‍ ആദരിച്ചു.

ബെസ്റ്റ് കപ്പ്ള്‍

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമല സൂഫിയയും ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്‌റിയ നസീമും ഒപ്പം ദുല്‍ഖറിന്റെ ബെസ്റ്റ് ഫ്രണ്ട് ജാക്കബ് ഗ്രിഗറിയും. ഒരു സൂപ്പര്‍ ക്ലിക്ക്

ഫഹദും നസ്‌റിയയും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

വിവാഹ ശേഷം ആദ്യമായാണ് ഫഹദും നസ്‌റിയയും ഒരു പൊതു ചടങ്ങിന് എത്തിയത്. ഇയ്യോബിന്റെ പുസ്തകത്തിലെ അഭിനയത്തിന് ബെസ്റ്റ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ് ഫഹദിന് ലഭിച്ചത്.

ദുല്‍ഖറും ഭാര്യയും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

സിനിമാ ഇന്റസ്ട്രിയിലെ അടുത്ത മാതൃകാദമ്പതികള്‍, യങ് സ്റ്റാര്‍ ദുല്‍ഖും ഭാര്യ അമല്‍ സൂഫിയയും

മഞ്ജു വാര്യര്‍

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ മഞ്ജു വാര്യര്‍

വില്ലനും ഭാര്യയും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ മികച്ച വില്ലനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ജയസൂര്യ ഭാര്യ സരിതയ്‌ക്കൊപ്പം

ചാക്കോച്ചന്‍

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

യൂത്ത് ഐക്കണ്‍ എന്ന ഗാറ്റഗറിയില്‍ പുരസ്‌കാരം ലഭിച്ച കുഞ്ചാക്കോ ബോബന്‍

മുകേഷും ഭാര്യയും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും. മുകേഷിനെയും ചടങ്ങില്‍ ആദരിച്ചു.

ഒരു ഗ്രൂപ്പ് ഫോട്ടോ

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

സായികുമാറും ഭാര്യ ബിന്ദു പണിക്കറും ബിന്ദു പണിക്കറുടെ മകള്‍ കല്യാണിയും കലാഭവന്‍ ഷാജോണും മാമൂക്കോയയും നിന്നൊരു ഗ്രൂപ്പ് ഫോട്ടോ

 പാര്‍വ്വതിയും അഞ്ജലിയും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

പാര്‍വ്വതി മേനോനും അഞ്ജലിയും അവാര്‍ഡ് നിശയില്‍ എത്തിയപ്പോള്‍. അഞ്ജലി മേനോന് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

ബിജു മേനോനും അനൂപ് മേനോനും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ബിജു മേനോനും അനൂപ് മേനോനും അവാര്‍ഡ് നിശയില്‍ പങ്കെടുത്തു.

ഹണിയും നമിതയും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ഹണി റോസും നമിത പ്രമോദും

കല്‍പനയും കെപിഎസി ലളിതയും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

കല്‍പനയും കെ പി എ സി ലളിതയും അവാര്‍ഡ് നിശയില്‍ എത്തിയപ്പോള്‍

മികച്ച ഗായകര്‍

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ച ഹരിചരണ്‍ ഭാര്യ പവിത്രയ്‌ക്കൊപ്പവും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ശ്വേത മോഹന്‍ ഭര്‍ത്താവ് അശ്വിനൊപ്പവും

മികച്ച പുതുമുഖ നടി

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ച നിക്കി ഗില്‍റാണി സഹോദരിയും തെന്നിന്ത്യന്‍ നടിയുമായ സഞ്ജനാ ഗില്‍റാണിയ്‌ക്കൊപ്പം

ബാംഗ്ലൂര്‍ ഡെയ്‌സ് ടീം

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ബാംഗ്ലൂര്‍ ഡെയ്‌സ് ടീമിന്റെ ഒരു ക്ലിക്ക്

ജയറാം

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ജയറാമിനെയും ചടങ്ങില്‍ ആദരിച്ചു

 മലയാളത്തില്‍ സൂപ്പര്‍ സ്റ്റാര്‍

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

മലയാളത്തിന്റെ നായക നിരയില്‍ എന്നും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണെങ്കില്‍ നടിമാരില്‍ ആ സ്ഥാനം എന്നും മഞ്ജുവിന് തന്നെ

ബെസ്റ്റ് ബഡ്ഡീസ്

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

വെള്ളിത്തിരയിലെ അടുത്ത സുഹൃത്തുക്കള്‍. മുകേഷും മമ്മൂട്ടിയും മോഹന്‍ലാലും

 മഞ്ജുവും ദുല്‍ഖറും

ഏഷ്യനെറ്റ് പുരസ്‌കാര നിശയിലെത്തിയ താരങ്ങളെ കാണൂ

ദുല്‍ഖര്‍ സല്‍മാനും മഞ്ജു വാര്യരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X