For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയ്ക്കും പിയ

    By Aswathi
    |

    മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ തെന്നിന്ത്യന്‍ താരം പിയ ബാജ്‌പേയ് വീണ്ടും മലയാളത്തിലെത്തുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന 'കേള്‍വി' എന്ന ചിത്രത്തിനു പുറമെയാണ് ജയസൂര്യയുടെ നായികയായി വീണ്ടും മലയാളത്തിലേക്കെത്തുന്നത്.

    പ്രയദര്‍ശന്റെ ആമയും മുയലും എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പിയ ജയസൂര്യയ്ക്ക് നായികയാകുന്നത്. ഒരു മുഴുനീള എന്റര്‍ടെയിനര്‍ ആയിരിക്കും ചിത്രം. നെടുമുടി വേണു, ഇന്നസെന്റ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നു.

    piaa-bajpai

    മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്ജലി എന്ന ചിത്രമൊരുക്കിയതിന് ശേഷമാണ് പ്രിയന്‍ പുതിയ ചിത്രവുമായി എത്തുന്നത്. ഓണത്തിന് തുടങ്ങുന്ന ചിത്രം ക്രിസ്മസില്‍ തീയേറ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ജയസൂര്യ ആദ്യമായി പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത് ഈ ചിത്രത്തിലൂടെയാണ്.

    ശ്വേത മേനോനും മനോജേ കെ ജയനും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് കേള്‍വി. ഹാഷിം മരയ്ക്കാര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ്‌റ്റേഴ്‌സിലെ കഥാപാത്രത്തിന് സമാനമായ വേഷം തന്നെയാണ് പിയയ്ക്ക്. ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് ചിത്രത്തില്‍ പിയ.

    പൃഥ്വിരാജും ശശികുമാറും ഒന്നിച്ച മാസ്‌റ്റേഴ്‌സ് മികച്ച വിജയമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാനവേഷം തന്നെയാണ് പിയ കൈകാര്യം ചെയ്തത്. പകയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ മാസ്‌റ്റേഴ്‌സ് പിയയെ സംബന്ധിച്ചിടത്തോളം മലയാളത്തില്‍ നല്ല തുടക്കമായിരുന്നു.

    English summary
    Piaa Bajpai again in Malayalam with Jayasurya is titled as Aamayum Muyalum by Priyadarshan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X