പൃഥ്വിയുടെ പൊലീസ് വേഷങ്ങള്‍ കാണൂ

By Aswathi

അടുത്തിടെ പൊലീസ് വേഷങ്ങള്‍ക്കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് പൃഥ്വിരാജ്. മംബൈ പൊലീസ്, മെമ്മറീസ് ഇപ്പോഴിതാ സെവന്‍ത് ഡേയും. മലയാളത്തില്‍ മാത്രമല്ല പൃഥ്വിയുടെ പൊലീസ് വേഷങ്ങള്‍ ഹിന്ദിയിലും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ഔറംഗ്‌സേബ് എന്ന പൃഥ്വിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച സഹനടനുള്ള ബോളിവുഡ് പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ചിത്രത്തില്‍ ഒരു പൊലീസായാണ് പൃഥ്വി എത്തിയത്. പൃഥ്വി ഇതുവരെ അഭിനയിച്ച പൊലീസ് വേഷങ്ങള്‍ കാണൂ.

സത്യം

പൃഥ്വി പൊലീസായി വലസുന്നു

പൃഥ്വി ആദ്യമായി പൊലീസ് വേഷം ഇട്ടത് ഈ ചിത്രത്തിലാണ്. സത്യവാന്‍ അയ്യപ്പന്‍ നായര്‍ എന്ന കോണ്‍സ്റ്റബിളുടെ മകന്‍ സഞ്ജീവ് കുമാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. തെന്നിന്ത്യന്‍ താരം പ്രിയാമണിയുടെ ആദ്യ മലയാള സിനിമയായിരുന്നു സത്യം

വര്‍ഗം

പൃഥ്വി പൊലീസായി വലസുന്നു

വര്‍ഗം എന്ന ചിത്രത്തില്‍ അല്പം നെഗറ്റീവ് ഷേഡുള്ള പൊലീസ് ഓഫീസറായിരുന്നു പൃഥ്വി. സോളമന്‍ ജോസഫ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

കാക്കി

പൃഥ്വി പൊലീസായി വലസുന്നു

ബിബിന്‍ പ്രഭാകരന്‍ എന്ന നവാഗത സംവിധായകനൊരുക്കിയ കാക്കി എന്ന ചിത്രത്തിലും പൃഥ്വി ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

 മനുഷ്യമൃഗം

പൃഥ്വി പൊലീസായി വലസുന്നു

നടന്‍ ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യമൃഗം എന്ന ചിത്രത്തിലും കൊലയാളിയായ ഐപിഎസ് ഓഫീസറെയാണ് പൃഥ്വി അവതരിപ്പിച്ചത്. ഡേവിഡ് ഐപിഎസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

പൊലീസ്

പൃഥ്വി പൊലീസായി വലസുന്നു

വികെ പ്രകാശ് സംവിധാനം ചെയ്ത പൊലീസ് എന്ന ചിത്രമാണ് മറ്റൊന്ന്. ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ പൊലീസ് ഓഫീസര്‍മാരുടെ കഥയാണ് സിനിമ

പൊലീസ് പൊലീസ്(തെലുങ്ക്)

പൃഥ്വി പൊലീസായി വലസുന്നു

മലയാളത്തിലും ഹിന്ദിയിലും മാത്രമല്ല പൃഥ്വിയുടെ പൊലീസ് വേഷങ്ങള്‍ തെലുങ്കിലും പ്രശസ്തമാണ്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രമായ പൊലീസ് പൊലീസില്‍ ഒരു പൊലീസ് ഓഫീസറായാണ് എത്തിയത്. ഡിഎസ്പി രവികാന്ത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

മാസ്റ്റേഴ്‌സ്

പൃഥ്വി പൊലീസായി വലസുന്നു

ശക്തമായ ഒരു സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ജോണി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സ്. എ എസ് പി ശ്രീരാമകൃഷ്ണനായി പൃഥ്വി എത്തിയ ചിത്രത്തില്‍ തമിഴ് നടന്‍ ശശികുമാറാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്

മുംബൈ പൊലീസ്

പൃഥ്വി പൊലീസായി വലസുന്നു

പൃഥ്വിയുടെ പൊലീസ് വേഷങ്ങളിലെ മികവ് തുടങ്ങുന്നത് മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ ആന്റണി മോസസ് എന്ന കഥാപാത്രമായുള്ള പൃഥ്വിയുടെ അഭിനയം പ്രശംസകള്‍ അര്‍ഹിക്കുന്നു.

ഔറംഗ്‌സേബ്

പൃഥ്വി പൊലീസായി വലസുന്നു

പൃഥ്വിയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഔറംഗ്‌സേബ്. എസിപി ആര്യ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിന് ബോളിവുഡിലെ പോയവര്‍ഷത്തെ മികച്ച സഹനടനായി തിരഞ്ഞെടുത്തിരിക്കുകയാണ് പൃഥ്വിയെ

മെമ്മറീസ്

പൃഥ്വി പൊലീസായി വലസുന്നു

പോയവര്‍ഷം പൃഥ്വി എന്ന നടന്റെ കഴിവ് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ്. സാം അലക്‌സ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

സെവന്‍ത് ഡേ

പൃഥ്വി പൊലീസായി വലസുന്നു

ഒടുവില്‍ പൃഥ്വി പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് സെവന്‍ത് ഡേ. 47 വയസ്സുകാരനായ ഡേവിഡ് എബ്രഹാം എന്നാണ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X