ഫയര്‍മാനും പിക്കറ്റ് 43 യും വിജയിച്ചിട്ടില്ല !

By Aswathi

തമിഴ് സിനിമകളുടെ കുത്തൊഴുക്കില്‍ മലയാള സിനിമകളുടെ വരവും പോക്കും ഒന്നും ആരും അറിഞ്ഞില്ല എന്ന പരാതിയുണ്ട്. അതിനിടയില്‍ പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43യും മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാനും വിജയം കണ്ടു എന്ന് മലയാള സിനിമാ പ്രേമികള്‍ ആശ്വസിച്ചിരുന്നു. എന്നാല്‍ ചിത്രം വിജയമല്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

കേരളത്തിലെ തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും ലിബേര്‍ട്ടി ഗ്രൂപ്പ് തിയേറ്ററുകളുടെ ഉടമയുമായ ലിബേര്‍ട്ട് ബഷീര്‍ സൗത്ത് ലൈവിന് നല്‍കതിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇരു ചിത്രങ്ങളും പരാജയമായിരുന്നു എന്ന് വെളിപ്പെടുത്തിയത്.

fireman-picket-43

31 മലയാള സിനിമകളാണ് ഈ മാര്‍ച്ച് വരെ റിലീസ് ചെയ്തത്. രണ്ട് മാസത്തിനുള്ളില്‍ പത്തോളം അന്യഭാഷ ചിത്രങ്ങളും റിലീസ് ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത് വിക്രമിന്റെ ആണ്. എന്നാല്‍ ഇത് കേരളത്തിലെ വിതരണക്കാരന് ലാഭമുണ്ടാക്കി കൊടുത്തിട്ടില്ല. രജനീകാന്തിന്റെ ലിങ്കയും ലാഭമുണ്ടാക്കിയില്ല.

മലയാളം റിലീസുകളില്‍ പിക്കറ്റ് 43 ആവറേജ് കളക്ഷന്‍ മാത്രമാണ് നേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരാഴ്ച പിന്നിട്ടപ്പോള്‍ വിരലിലെണ്ണാവുന്ന തിയേറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. മമ്മൂട്ടിയുടെ ഫയര്‍മാനും ഇതേ അവസ്ഥയാണത്രെ. വിജയമെന്ന് പറയുന്ന ഫയര്‍മാന്‍ കേരളത്തിലുടനീളം മൂന്നാമത്തെ ആഴ്ചയാകുമ്പോള്‍ നേടിയത് രണ്ട് കോടി അമ്പത് ലക്ഷം രൂപയാണ്. ഇത് ഗ്രോസ് കളക്ഷനാണ്.

സിനിമ ഇറങ്ങി മൂന്നാം ദിവസം, ഇരുപത്തിയഞ്ചാം ദിവസം, അമ്പതാം ദിവസം എന്നൊക്കെ സമീപകാലത്ത് നിര്‍മാതാക്കള്‍ പോസ്റ്ററുകളടിച്ചിറക്കുന്നുണ്ട്. റിലീസിന് ശേഷമാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകുന്നത്. അതുകൊണ്ടാണ് ഈ ഇല്ലാത്ത വിജയത്തിന്റെ പേരില്‍ ആഘോഷവും ഹിറ്റ് പോസ്റ്ററുകളും ഉണ്ടാക്കുന്നതെന്ന് ലിബേര്‍ട്ടി ബഷീര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X