ഒടുവില്‍ പറഞ്ഞു, പൃഥ്വിക്ക് പുതുമുഖ നായിക
പൃഥ്വിരാജിനെ നായകനായിക്ക മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടക്കം മുതല്‍ നായികയുടെ കാര്യത്തില്‍ ഒരു കൃത്യമായ ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. കാശ്മീരില്‍ നിന്നൊരു സുന്ദരിയായിരിക്കും പൃഥ്വിയുടെ നായികയെന്നാണ് ആദ്യം കേട്ടത്. പിന്നെ തിരുത്തി കാശ്മീരിക്കാരിയല്ല പാക്കിസ്ഥാനില്‍ നിന്നാണ് പൃഥ്വിയ്ക്ക് നായികയെന്ന്. എന്നാല്‍ ഇപ്പോള്‍ ആ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തി.
കാശ്മിരീക്കാരിയും പാകിസ്താന്‍ കാരിയൊന്നുമല്ല. എങ്കിലും ഒരു പുതമുഖ നടി തന്നെ. അനുഷ. പ്രണയത്തെക്കാള്‍ സൗഹൃദത്തിനാണ് ചിത്രം പ്രാധാന്യം നല്‍കുന്നത്. ഇന്ത്യന്‍ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാന്‍ പട്ടാളക്കാരന്‍ മുഷ്‌റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43. ഹരിന്ദ്രനാഥ് നായരായി പൃഥ്വിയെത്തുന്ന ചിത്രത്തില്‍ ബോളുവുഡ് താരം ജാവേദ് ജഫ്രിയാണ് മുഷ്‌റഫായ് എത്തുന്നത്.

കാശ്മീര്‍ അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു സൈനികനാണ് ചിത്രത്തില്‍ പൃഥ്വി. ഇതേ അവസ്ഥിയില്‍ എത്തപ്പെടുന്ന ഒരു പാക് സൈനികനും. ഇതുവരെ മോഹന്‍ലാലിനെ മാത്രം നായകനാക്കി സിനിമകള്‍ സംവിധാനം ചെയ്ത് മേജര്‍ രവി ആദ്യമായാണ് പൃഥ്വിയിലൂടെ മറ്റൊരാളെ പരീക്ഷിക്കുന്നത്. കാശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഹരിന്ദ്രനാഥിന്റെ നാട് ഒറ്റപ്പാലത്താണ്. ഇപ്പോള്‍ ഒറ്റപ്പാലത്താണ് ഷൂട്ട്.
രഞ്ജി പണിക്കര്‍, അനുമോള്‍, ഹാരിഷ് പേരടി, ശോഭ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജോ മോന്‍ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്നു


Click it and Unblock the Notifications











