പൃഥ്വിയുടെ പിക്കറ്റ് 43യുടെ കിടിലന്‍ ട്രെയിലര്‍, കണ്ടു നോക്കൂ
പൃഥ്വിരാജനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 'പിക്കറ്റ് 43' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പാകിസ്താന്റെയും ഇന്ത്യയുടെയും അതിര്‍ത്തിയില്‍, പിക്കറ്റ് 43 യില്‍ കാവലിന് നില്‍ക്കുന്ന മേജര്‍ ഹരീന്ദ്രന്റെ കഥയാണ് സിനിമ.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
പൃഥ്വിരാജിന്റെ മറ്റൊരു വിസ്മയമായിരിക്കും സിനിമയെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്ന് ട്രെയിലര്‍ കണ്ടാല്‍ സംശയിക്കാതെ പറയാം. സ്ഥിരമായി മോഹന്‍ലാലിനെ വച്ച് സിനിമകളൊരുക്കുന്ന മേജര്‍ രവി ആദ്യമായാണ് പൃഥ്വിയിലൂടെ ഒരു പരീക്ഷണം നടത്തുന്നത്.

ഇന്ത്യന്‍ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാന്‍ പട്ടാളക്കാരന്‍ മുഷ്‌റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43. ഹരിന്ദ്രനാഥ് നായരായി പൃഥ്വിയെത്തുന്ന ചിത്രത്തില്‍ ബോളുവുഡ് താരം ജാവേദ് ജഫ്രിയാണ് മുഷ്‌റഫായ് എത്തുന്നത്.
അനുഷ എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായിക. ഒരു നായയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. രഞ്ജി പണിക്കര്‍, അനുമോള്‍, ഹാരിഷ് പേരടി, ശോഭ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജോ മോന്‍ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications











