പിക്കറ്റ് 43 യില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്?
മോഹന്‍ലാലിനെ മാറ്റി നിര്‍ത്തി, പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക്കറ്റ് 43. മേജര്‍ രവിയോട് ചിലര്‍ക്കൊക്കെ എതിര്‍പ്പുണ്ടെങ്കിലും പിക്കറ്റ് 43 എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. പിക്കറ്റ് 43 യില്‍ പ്രേക്ഷകര്‍ ഇത്രമാത്രം പ്രതീക്ഷിക്കുന്നതെന്താവും?
പൃഥ്വിരാജ് എന്ന നടന്റെ അഭിനയം തന്നെയാണ് പ്രേക്ഷകര്‍ പിക്കറ്റ് 43 യെ ഇത്രമാത്രം പ്രതീക്ഷിക്കാന്‍ കാരണം. ആദ്യമായാണ് പൃഥ്വി ഒരു പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നത്. പൃഥ്വിയ്‌ക്കൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും കൂടെ എത്തുമ്പോള്‍ പ്രതീക്ഷ ഉയരുന്നു. പാകിസ്ഥാന്‍ സൈനികനും ഇന്ത്യന്‍ സൈനികനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

മേജര്‍ രവിയുടെ ആര്‍മി ചിത്രങ്ങളെ പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്. കാണ്ഡഹാര്‍ ചെറിയൊരു നിരാശ നല്‍കിയെങ്കിലും ദേശസ്‌നേഹത്തെ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും സ്വീകരിച്ചു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് പിക്കറ്റ് 43 ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ മനസ്സിലാക്കിയതാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.
രഞ്ജി പണിക്കര്‍, സുധീര്‍ കരമന, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. ഫിലിം ബ്രേവ്‌റിയുടെ ബാനറില്‍ ഒജിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications