»   » മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മാറ്റങ്ങള്‍ ഏറ്റവും അധികം സംഭവിയ്ക്കുന്നത് മലായള സിനിമയിലേണ്. ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ മോഹന്‍ലാലും അഭിനയ കുലപതിയായ മമ്മൂട്ടിയുമൊക്കെ മലയാള സിനിമയുടെ സംഭാവനകളാണ്. മലയാളത്തിലെ പെണ്‍കരുത്തുകളും കുറവല്ല. ഷീലയും ജയഭാരതിയും, കെപിഎസി ലളിതയും എന്നിങ്ങനെ ഒട്ടേറെ മികച്ച അഭിനേത്രികള്‍ മലയാളത്തിനുണ്ട്.

  അഭിനയ ശേഷിയുടെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല നമ്മുടെ നായികമാര്‍. പാര്‍വ്വതി, സുമലത, മോനിഷ, ശോഭന, സിതാര, സീമ എന്നിങ്ങനെ ഒട്ടേറെ സുന്ദരികള്‍ മലയാള സിനിമയ്ക്കുണ്ടായിരുന്നു. ഇവരില്‍ പലരും ഇപ്പോള്‍ സിനമയില്‍ സജീവമല്ലെങ്കിലും ഇന്നും ഓര്‍ക്കപ്പെടുന്നു.

  ബോളിവുഡിനെ വെല്ലുന്ന ഫാഷന്‍ ഭ്രമമാണ് ഇന്ന് മലയാളത്തിലെ നടിമാര്‍ക്ക്, പഴഞ്ചന്‍ ലുക്ക് കൊണ്ടൊന്നും കാര്യമില്ലെന്ന് മനസിലാക്കി മേക്കോവര്‍ നടത്തി സുന്ദരികളായവരും കുറവല്ല. മലായള സിനിമയിലെ ഇപ്പോഴത്തെ സുന്ദരികള്‍ ആരൊക്കെയാണെന്ന് അറിയേണ്ടേ?

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  അഭിനയ ശേഷി കൊണ്ട് മലയാള സിനമയ്ക്ക് പ്രിയപ്പെട്ടതായി മാറിയ താര സാന്നിദ്ധ്യം റീമ കല്ലിംഗല്‍. ബോള്‍ ആന്റ് ബ്യൂട്ടിഫുള്‍ ആയ മലയാള നടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ നടി നേടിയ അവാര്‍ഡുകള്‍ ചില്ലറയല്ല, ശക്തമായി സ്ത്രീകഥാപാത്രങ്ങളെ അഭ്രപാളിയില്‍ അഭിനയിച്ച് മികവുറ്റതാക്കുന്ന താരം. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെയാണ് മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  ശാലീന സുന്ദരിയാണ് സംവൃത. വിവാഹത്തിന് ശേഷം സിനമയോട് വിട പറഞ്ഞ ഈ നടി മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ദിലീപിന്റെ നായികയായി രസികനിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യം സിനിമയില്‍ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമായി

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  വളരെ ബോള്‍ഡായ നായിക. അഭിനയ മികവ് കൊണ്ട് തന്റേതായ ഇടം മലയാളത്തില്‍ കണ്ടെത്തി. നല്ലൊരു പാട്ടുകാരിയും നര്‍ത്തകിയുമാണ് മംമ്ത.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  മലയാളിപ്പെണ്ണിന്റെ സൗന്ദര്യത്തിന്റെ ഐക്കണായിട്ടാണ് കാവ്യാമാധവനെ കാണുന്നത്. ബാലതാരമായിട്ടായിരുന്നു സിനിമയില്‍ അരങ്ങേറ്റം. ലാല്‍ ജോസിന്റെ ചന്ദ്രനുദിയ്ക്കുന്ന ദിക്ക് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  എപ്പോഴും സ്‌റ്റൈല്‍ മാറ്റി പരീക്ഷിയ്ക്കുന്ന നടി. മനോഹരമായ ചിരിയാണ് ഭാവനയുടെ പ്രത്യേകത. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  മലയാളത്തിലെ പുതുമുഖ നായികമാരില്‍ ശ്രദ്ധേയ. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയം.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  മലയാളത്തില്‍ അഭിനയിച്ച് പിന്നീട് തെന്നിന്ത്യ മുഴുവന്‍ കീഴടക്കിയ താര സുന്ദരി. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും വീണ്ടും സജീവമാകുന്നു. മലായളത്തില്‍ പൃഥ്വിരാജിനൊപ്പം തൃഷ്ണ എന്ന ചിത്രത്തില്‍ നയന്‍സ് അഭിനയിക്കും

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  മലയാളത്തില്‍ ഒരൊറ്റ ചിത്രത്തില്‍ മാത്രമേ ഈ മലയാളിപ്പെണ്‍കൊടി അഭിനയിച്ചിട്ടുള്ളൂ. മോഹന്‍ ലാലിന്റെ നായികയായി ഇവര്‍ അഭിനയിച്ച റണ്‍ ബേബി റണ്‍ എന്ന ചിത്രം ഹിറ്റായിരുന്നു.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  ശാലീന സുന്ദരിയായിരുന്നു ഭാമ. എന്നാല്‍ മേക്കോവറിലൂടെ ഭാമ വേറിട്ട ലുക്ക് നേടി. നിവേദ്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ എത്തിയത്.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  ഈ നടിയുടെ മേക്കോവര്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. അടുത്ത കാലത്താണ് ഇവര്‍ കൂടുതല്‍ സുന്ദരിയായത്. മികച്ച പാട്ടുകാരിയും നര്‍ത്തകിയുമാണ് താരം

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  14 വര്‍ഷത്തിന് ശേഷവും മലായളികള്‍ ഈ നടിയെ ഓര്‍ക്കുന്നത് അവരുടെ ശാലീന സൗന്ദര്യത്തോടുള്ള ആരാധന കൊണ്ടാണ്. മലയാളത്തിലെ സുന്ദരിയായ നായിക. മികച്ച നര്‍ത്തകി കൂടിയണ് മഞ്ജു.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  വളരെ നിഷ്‌കളങ്കമായ ലുക്കും, മനോഹരമായ ചിരിയുമാണ് നിത്യയുടെ പ്‌ളസ് പോയിന്റുകള്‍. തല്‍സമയം പെണ്‍കുട്ടി എന്ന നിത്യയുടെ ചിത്രം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  മറുനാടന്‍ മലായളിയായ ഈ പെണ്‍കുട്ടി ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട നായിരമാരില്‍ ഒരാളാണ്. അവതാരക, ഗയിക, നര്‍ത്തകി എന്നീ നിലകളില്‍ പ്രശസ്തയാണ് ബിരുദ വിദ്യാര്‍ഥി കൂടിയായ നടി.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  മലയാളിയാണെങകിലും തമിഴ് സിനിമയിലാണ് അസിന്‍ സജീവമാകുന്നത്. പിന്നീട് ബോളിവുഡിലേയ്ക്കും അസിന്‍ ചേക്കേറി. മലയാളത്തില്‍ ഒരു ചിത്രം മാത്രമേ ചെയ്തുള്ളൂ. പക്ഷേ ആ ചിത്രം പരാജയപ്പെട്ടു.

  മലയാളത്തിലെ സുന്ദരിമാരായ നായികമാര്‍

  പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നായികയാണ് മീര ജാസ്മിന്‍. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ ഈ നടി നേടിയിട്ടുണ്ട്.

  English summary
  Bollywood actresses are always on top, with respect to fashion. But now, even Mollywood actresses have come up with such looks that are being endorsed by big brands. Usually, actors are remembered for their films and next for their looks. So, looks play a significant role in promoting an actor or an actress.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more