പൃഥ്വിരാജിന്റെ പട്ടാള വേഷം കാണണ്ടേ...
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പൃഥ്വിരാജ് ഇപ്പോള്‍ വളരെ ശ്രദ്ധിക്കാറുണ്ട്. സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, മെമ്മറീസ് തുടങ്ങിയ അടുത്തിടെ ഇറങ്ങിയ ഹിറ്റുകള്‍ പരിശോധിച്ചാല്‍ തന്നെ അക്കാര്യം വ്യക്തമാണ്. പൃഥ്വി അടുത്തതായി ചെയ്യുന്ന ചിത്രമാണ് പിക്കറ്റ് 43.
പതിവ് നായകനായ മോഹന്‍ലാലിനെ മാറ്റി നിര്‍ത്തിയാണ് മേജര്‍ രവി ഇത്തവണ പട്ടാളക്കാരനായി പൃഥ്വിരാജിനെ പരീക്ഷിക്കുന്നത്. അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു സൈനികന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്.

പിക്കറ്റ് 43യിലെ പൃഥ്വിരാജ്
മേജര്‍ രവിയുടെ പട്ടളക്കഥ പറയുന്ന ചിത്രത്തിലെ സ്ഥിരം നായകന്‍ മോഹന്‍ലാലാണ്. ഇത്തവണ പൃഥ്വിരാജിനെ വച്ചാണ് മേജര്‍ രവി ചിത്രമൊരുക്കുന്നത്.

പിക്കറ്റ് 43യിലെ പൃഥ്വിരാജ്
ബോളിവുഡ് താരമായ ജാവേദ് ജാഫ്രി ചിത്രത്തില്‍ മര്‍മ്മപ്രധാനമമായ മറ്റൊരു വേഷം ചെയ്യുന്നുണ്ട്.

പിക്കറ്റ് 43യിലെ പൃഥ്വിരാജ്
പിക്കറ്റ് 43 ടീം അംഗങ്ങള്‍. കാശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

പിക്കറ്റ് 43യിലെ പൃഥ്വിരാജ്
സാധാരണ ഗതിയില്‍ സൈനിക പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള മേജര്‍ രവി ചിത്രങ്ങളെല്ലാം യുദ്ധകഥയിലാണ് കേന്ദ്രീകരിക്കാറുള്ളത്. എന്നാല്‍ പിക്കറ്റ് 43 ഇതില്‍ നിന്നെല്ലാം മാറി, മിലിട്ടറി പശ്ചാത്തലത്തില്‍ മാനുഷിക ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ്.

പിക്കറ്റ് 43യിലെ പൃഥ്വിരാജ്
മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് ജോമോന്‍ ടി ജോണാണ്.

പിക്കറ്റ് 43യിലെ പൃഥ്വിരാജ്
ഇന്ത്യപാക് അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ജവാന്മാര്‍ക്കിടയിലുള്ള സൗഹൃദത്തിന്റെ കഥയാണ് തന്റെ ചിത്രമെന്ന് മേജര്‍ രവി പറയുന്നു. ഇതിനൊപ്പം ചിത്രത്തില്‍ പ്രണയത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications











