മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രന്‍സ്! മികച്ച നടന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് വെയില്‍ മരങ്ങള്‍. ഹിമചലിലേക്ക് പലായാനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് സിനിമ ഇതിവൃത്തമാക്കിയിരിക്കുന്നത്. തിയറ്ററുകളിലേക്ക് ഇതുവരെ വെയില്‍ മരങ്ങള്‍ റിലീസിന് എത്തിയില്ലെങ്കിലും പ്രശ്‌സതമായ പല ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.

22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഔട്ട് സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം സിനിമ സ്വന്തമാക്കി. ഇപ്പോഴിതാ സിങ്കപ്പൂര്‍ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. മലയാള സിനിമാലോകം ഒന്നടങ്കം ഇന്ദ്രന്‍സിന് ആശംസകളുമായിട്ടെത്തി. ഒപ്പം കേരള മുഖ്യമന്ത്രിയും ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

 indrans-

പിണറായി വിജയന്റെ വാക്കുകളിലേക്ക്...

Recommended Video

ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യൻ

മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രന്‍സ്. വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തിരഞ്ഞെടുത്തതില്‍ സന്തോഷം. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ. അഭിനന്ദനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X