ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി; പരാതിയുമായി നിര്‍മാതാവ്
മലയാള സിനിമയില്‍ പുതിയൊരു ചരിത്രമെഴുതിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍. സെന്‍സര്‍ കോപ്പി എന്ന വാട്ടര്‍മാര്‍ക്ക് പതിപ്പിച്ച കോപ്പികളാണ് സിഡികളിലും സോഷ്യല്‍ മീഡിയയിലുമായി പ്രചരിയ്ക്കുന്നത്.
സംഭവത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ് ആന്റി പ്രൈവസി സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുകയാണ്. ചിത്രം അപ് ലോഡ് ചെയ്തവര്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി
സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിയ്ക്കുന്ന കോപ്പികളിലാണ് സെന്‍സര്‍കോപ്പി എന്ന് പതിപ്പിയ്ക്കുന്നത്.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി
നിര്‍മാതാവില്‍ നിന്നോ സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ മാത്രമേ സെന്‍സര്‍ കോപ്പി പുറത്തു പോകുകയുള്ളൂ.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി
ഇത് അതീവ ഗൗരവമാണെന്ന് സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി
നിവിന്‍ പോളി നായകനായ ചിത്രം ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ റെക്കോര്‍ഡുകളെയെല്ലാം പുഷ്പം പോലെ തള്ളി മാറ്റിയാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി
23 ദിവസത്തിനുള്ളില്‍ മുപ്പത് കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം വിദേശത്തും ഹിറ്റാണ്.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി
ദുബായിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമടക്കം വിദേശത്ത് നൂറോളം കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രേമത്തിന്റെ പ്രദര്‍ശനം വിജയകരമായി തുടരുകയാണ്.

Click it and Unblock the Notifications