ബിജു മേനോന്‍റെ അമ്മൂമ്മയായെത്തി മനം കവര്‍ന്ന ആ മുത്തശ്ശി ഇനിയില്ല! പികെ കാഞ്ചനയ്ക്ക് വിട!
മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികളിലൊരാളായ പികെ കാഞ്ചന അന്തരിച്ചു. പ്രസന്ന എന്ന സിനിമയിലൂടെയായിരുന്നു ഈ നായിക സിനിമയില്‍ തുടക്കം കുറിച്ചത്. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളായിരുന്നു കാഞ്ചനയും. വിവാഹത്തോടെയാണ് അവര്‍ സിനിമയോട് ബൈ പറഞ്ഞത്. നാടകനടനായ കുണ്ടറ ഭാസിയായിരുന്നു കാഞ്ചനയെ ജീവിതസഖിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഓലപ്പീപ്പി എന്ന സിനിമയിലൂടെയായിരുന്നു അവര്‍ തിരിച്ചെത്തിയത്. ബിജു മേനോന്റെ അമ്മൂമ്മയായുള്ള തിരിച്ചുവരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ഓലപ്പീപ്പിയിലൂടെ പികെ കാഞ്ചനയെ തേടിയെത്തിയിരുന്നു. ക്രോസ് റോഡ്, കെയര്‍ ഓഫ് സൈറാബാനു തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചിരുന്നു. ക്രോസ് റോഡിലാണ് അവസാനമായി അഭിനയിച്ചത്. 84ാമത്തെ വയസ്സിലായിരുന്നു കാഞ്ചന സിനിമയിലേക്ക് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിലും തന്നിലെ അഭിനേത്രിയെ പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. കേവലമൊരു തിരിച്ചുവരവ് എന്നതിനും അപ്പുറത്ത് സംസ്ഥാന അവാര്‍ഡിലേക്കുള്ള യാത്ര കൂടിയായിരുന്നു അത്.

ഗൃഹാതുരതയാര്‍ന്ന അനുഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ ഓലപ്പീപ്പിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പാരീസ് ലക്ഷ്മിയും ബിജു മേനോനുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കണ്ണുകളെ ഈറനണിയിക്കുന്ന തരത്തിലുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. ബിജു മേനോന്റെ അമ്മൂമ്മയായി മികച്ച പ്രകടനം തന്നെയായിരുന്നു കാഞ്ചന പുറത്തെടുത്തത്. താരത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











