»   » അച്ഛന്റെ സിനിമ ഹിറ്റാകാന്‍ മൊട്ടയടിച്ച മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അച്ഛനും മകളും!!

അച്ഛന്റെ സിനിമ ഹിറ്റാകാന്‍ മൊട്ടയടിച്ച മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അച്ഛനും മകളും!!

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസ് സോഷയ്ല്‍ മീഡിയയിലും സജീവമായി ഇടപെടാറുണ്ട്. തന്റെ സിനിമകളുടെ പോസ്റ്റര്‍, ട്രെയിലര്‍ എല്ലാം തന്റെ പേജില്‍ ഷെയര്‍ ചെയ്യാറുണ്ട്. മറ്റു താരങ്ങളില്‍ നിന്നു വിഭിന്നമായി തന്റെ പേജില്‍ വരുന്ന കമന്റിനും താരം മറുപടി നല്‍കാറുണ്ട്. തന്നെക്കുറിച്ചു വരുന്ന ട്രോളുകളെയൊക്കെ വളരെ പോസിറ്റീവായാണ് ടൊവിനോ കാണുന്നത്.

കഴിഞ്ഞ ദിവസം ടോവിനോ പോസ്റ്റ് ചെയ്ത ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. സംഭവം മറ്റൊന്നുമല്ല വേളാങ്കണ്ണിയില്‍ പോയി മകളുടെ മൊട്ടയടിച്ച സംഭവം വളരെ നാടകീയമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ഒപ്പം മകളുടെ ഒരു ക്യൂട്ട് ഫോട്ടോയും. ചിത്രത്തിന് കീഴില്‍ വരാന്‍ സാധ്യതയുള്ള ട്രോളും സ്വയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

അച്ഛന്റെ സിനിമ വിജയിക്കാന്‍ മൊട്ടയടിച്ച കുഞ്ഞാവ

സ്വന്തം അച്ഛന്‍ നായകനായി അഭിനയിക്കുന്ന പടങ്ങള്‍ ഒക്കെ സൂപ്പര്‍ഹിറ്റ് ആവാന്‍ വേളാങ്കണ്ണി പള്ളിയില്‍ നേര്‍ച്ച നേര്‍ന്ന് മൊട്ടയടിച്ച കുഞ്ഞാവയെന്നാണ് ടോവിനോ മകളുടെ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുള്ളത്.

സിനിമ വിജയിക്കുന്നതിനായി ടൊവിനോ നടത്തുന്ന സൈക്കോളജിക്കല്‍ മൂവ്

ഫാമിലി സെന്റിമെന്‍സ് കിട്ടാന്‍ വേണ്ടി സ്വയം നടത്തുന്ന സൈക്കോളജിക്കല്‍ മൂവായാണ് ടൊവിനോ സംഭവത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ചിത്രത്തിനു കീഴില്‍ വരാന്‍ സാധ്യതയുള്ള കമന്റും താരം പോസ്റ്റ് ചെയതിട്ടുണ്ട്. ദിലീപിനൊപ്പം നില്‍ക്കുന്ന മൊട്ടയടിച്ച മീനാക്ഷിയുടെ ഫോട്ടോ താരം തന്നെ ചിത്രത്തിനു കീഴില്‍ ആദ്യ കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോദയും മെക്‌സിക്കന്‍ അപാരതയും

മലയാള സിനിമയില്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ടൊവിനോയുടേതായി രണ്ടു സിനിമകളാണ് ഉടന്‍ പുറത്തിറങ്ങുന്നത്. ഒരു മെക്‌സിക്കന്‍ അപാരതയും ഗോദയും. എണ്‍പതുകളിലെ കലാലയ രാഷ്ട്രീയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതാണ്. ഗോദയില്‍ ഗുസ്തിക്കാരനായാണ് ടോവിനോ വേഷമിടുന്നത്. ചിത്രത്തിലെ ഗെറ്റപ്പും ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞതാണ്.

ഉരുളക്കുപ്പേരി പോലെ മറുപടി

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് ടൊവിനോ തോമസ്. തന്റെ സിനിമകളെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനൊക്കെ താരം മറുപടി നല്‍കാറുമുണ്ട്. അതുകൊണ്ടു തന്നെ ഏറെയധികം വിമര്‍ശിക്കപ്പെടാറുമുണ്ട്. പെട്ടെന്ന് തേങ്ങ ഉടക്കാന്‍ പറഞ്ഞ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണിത്. സിനിമ പെട്ടെന്ന് റിലീസ് ചെയ്യാനാവശ്യപ്പെട്ടു കൊണ്ടാണ് കമന്റിട്ടിട്ടുള്ളത്. എന്നാല്‍ വെറുതെ ഉടക്കാനാണെങ്കില്‍ തനിക്കു തന്നെ കുറേ തേങ്ങ വാങ്ങി ഉടച്ചാപോരെ ഇതിനു സമയം എടുക്കുമെന്നുള്ള മറുപടിയാണ് ടൊവിനോ നല്‍കിയിട്ടുള്ളത്.

English summary
Tovino'S reply to trollers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam