ജയറാമിനെ രക്ഷിക്കാന്‍ ജഗതി
ഹലോയില്‍ ജഗതിയുടെ കൈ പിടിച്ചാണ് മോഹന്‍ലാല്‍ സൂപ്പര്‍ഹിറ്റിലേക്ക് നടന്നുകയറിയത്. കിലുക്കം പോലെ ലാല്‍-ജഗതി കൂട്ടുകെട്ട് കണ്ട് പ്രേക്ഷകര്‍ ആനന്ദിച്ചു. നായകനൊപ്പം തമാശ ഗുണ്ടുകളുമായി ചുറ്റിനടക്കുന്ന ജഗതിയെ പ്രേക്ഷകര്‍ക്ക് എന്നും ഏറെ ഇഷ്ടമാണ്.
കിലുക്കാംപെട്ടിയില്‍ ജയറാമിനൊപ്പം തമാശഗുണ്ടുകള്‍ ഇടതടവില്ലാതെ പൊട്ടിച്ചുകൊണ്ടിരിക്കുന്ന ജഗതിയെ കാണാം. കിലുക്കത്തിന്റെ വിജയം ഹലോയില്‍ മോഹന്‍ലാലിനും ജഗതിക്കും ആവര്‍ത്തിക്കാമെങ്കില്‍ കിലുക്കാംപെട്ടിയിലെ രസം വീണ്ടുമെന്തുകൊണ്ട് ജഗതിക്കൊപ്പം ജയറാമിന് ആവര്‍ത്തിച്ചുകൂടാ?
ഹലോയിലെ ജഗതിയുടെ നമ്പരുകള്‍ പോലെ ഇതും ഏശിയാല്‍ അതുകൊണ്ട് ഗുണമുണ്ടാകുന്നത് ജഗതിക്കല്ല. രക്ഷപ്പെടുന്നത് ജയറാമായിരിക്കും. ജഗതിക്ക് എന്നും തന്റേതായ വേഷങ്ങളുണ്ട്. പടം പരാജയപ്പെട്ടാലും വിജയിച്ചാലും അതൊന്നും ജഗതിയുടെ തിരക്കിനെ ബാധിക്കാറില്ല. പക്ഷേ ജയറാമിന്റെ കാര്യം അങ്ങനെയല്ലല്ലോ.
ജഗതിയുമൊത്തുചേര്‍ന്നുള്ള ചിരിനമ്പരുകള്‍ ഏശിയാല്‍, പടം ക്ലിക്കായാല്‍ രക്ഷപ്പെടുന്നത് ജയറാമായിരിക്കും. സിനിമയിലെ വിജയദേവത അദ്ദേഹത്തെ അനുഗ്രഹിച്ചിട്ട് കുറച്ചു കാലമായല്ലോ..
ജഗതിയെ കൂട്ടുപിടിച്ച് വിജയദേവതക്ക് അര്‍ച്ചന നടത്താന്‍ ജയറാമൊരുങ്ങുന്നത് പ്ലാസ്റ്റിക് സര്‍ജറി എന്ന ചിത്രത്തിലൂടെയാണ്. നല്ല രസികന്‍ ചിരി നമ്പരുകളാണ് തിരക്കഥയില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളതെന്ന് സംവിധായകന് രാജ് ബാബു പറയുന്നു. തമാശപ്പടം എന്ന ലേബലുമായെത്തുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് നവാഗതനായ സുധീഷ് ജോണ്‍.


Click it and Unblock the Notifications











