അമ്മയെ പോലെ തന്നെയാണ് മകളും!! പാട്ടിന്റെ വഴിയേ...വൈറലായി അമൃതയുടെ പപ്പുവിന്റെ പാട്ട്
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത് ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാമ് അമൃത സുരേഷ്.. റിയാലിറ്രഇ ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണഇ ഗായിക പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. ഇതിനോടകം തന്നെ അമൃതയുടെ നിരവധി ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നണി ഗായിക എന്നതിലുപരി നല്ലൊരു പെർഫോമർ കൂടിയാണ് അമൃത സുരേഷ്.

സോഷ്യൽ മീഡിയയിൽ സജീവ സന്നിധ്യമാണ് അമൃത സുരേഷ്. തന്റെ പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും പങ്കുവെച്ച് താരം പ്രത്യക്ഷപ്പെടാറുണ്ട്. അമൃത മാത്രമല്ല സഹോദരി അഭിരാമി സുരേഷും വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അമൃതം ഗമയ എന്ന വ്ളോഗിലൂടെയാണ് സഹോദരിമാർ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
അമൃതയെ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് മകൾ പപ്പുവും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പപ്പുവിന്റെ പാട്ടാണ്. അമ്മയെ പോലെ തന്നെയാണ് മകളും. പാട്ടിന്റെ പിന്നാലെയാണ് സഞ്ചരിക്കുന്നത്. പ്രോമീസ് ഓഫ് ലവ് എന്ന ഗാനവുമായിട്ടാണ് പപ്പു പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മകളുടെ പാട്ട് അമൃത ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് കുട്ടിയുടെ പാട്ടിന് ലഭിച്ചിരിക്കുന്നത്. അഭിനന്ദവുമായി നിരവധി പേർ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications