twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ജയലളിത തന്റെ കഴുത്തില്‍ കിടന്ന 10 പവന്റെ സ്വര്‍ണ്ണമാല സമ്മാനിച്ച ഗായിക; സംഗീത സചിത്തിന് വിട

    |

    പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും മലയാളിയുമായ സംഗീത സചിത്ത്(46) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സംഗീത ഇന്ന് പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്. തിരുവനന്തപുരത്തുള്ള സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു നിര്യാണം. ശവസംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

    ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍

    മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ 'നാളൈ തീര്‍പ്പ്' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എ.ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ മിസ്റ്റര്‍ റോമിയോയില്‍ പാടിയ തണ്ണീരും കാതലിക്കും എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.

    sangeetha

    നിരവധി പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സംഗീതയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇളയരാജ, എ.ആര്‍.റഹ്മാന്‍, വിദ്യാസാഗര്‍ തുടങ്ങി തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞര്‍ക്കൊപ്പം ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ സംഗീത പാടിയിട്ടുണ്ട്.

    ഹരിഹരന്‍ സംവിധാനം ചെയ്ത 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപ്പൂവട്ടം പൊന്നുരുളി' എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളികള്‍ക്ക് പ്രിയങ്കരിയായത്. 'പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടിലെ' 'ധും ധും ധും ദൂരെയേതോ', 'കാക്കക്കുയിലിലെ' 'ആലാരേ ഗോവിന്ദ', 'അയ്യപ്പനും കോശി'യിലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്. 'കുരുതി'യിലെ തീം സോങ്ങാണ് മലയാളത്തില്‍ ഒടുവിലായി ആലപിച്ചത്. എ.ആര്‍.റഹ്മാന്റെ തന്നെ സംഗീതസംവിധാനത്തില്‍ സംഗീത പാടിയ ബിഗിലിലെ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.

    'തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ... ലോലഹൃദയൻ...'; റോബിനെ പുകഴ്ത്തി മതിവരാതെ ജാസ്മിനും റിയാസും!'തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ... ലോലഹൃദയൻ...'; റോബിനെ പുകഴ്ത്തി മതിവരാതെ ജാസ്മിനും റിയാസും!

    തമിഴിലും മലയാളത്തിലുമായി നൂറിലേറെ ഓഡിയോ കാസെറ്റുകള്‍ക്കു വേണ്ടിയും സംഗീത പാടിയിട്ടുണ്ട്. ഒരു മികച്ച കര്‍ണാടക സംഗീതജ്ഞ കൂടിയായിരുന്നു സംഗീത. നിരവധി പ്രശസ്ത ഗായകര്‍ക്കൊപ്പം വിദേശത്തും സ്വദേശത്തും നിരവധി കച്ചേരികള്‍ ഗായിക അവതരിപ്പിച്ചിട്ടുണ്ട്. 'അടുക്കളയില്‍ പണിയുണ്ട്‌'
    എന്ന സിനിമയുടെ സംഗീതസംവിധായികയുമാണ്.

    jayalalitha-sangeetha

    ഒരിക്കല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അനുമോദനം നേരിട്ട് ഏറ്റുവാങ്ങാന്‍ സംഗീതയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വെച്ച് കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' എന്ന ഭക്തിഗാനം പാടിയ സംഗീതയെ അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത വേദിയിലേക്ക് കയറിവന്ന് നേരിട്ട് അഭിനന്ദിക്കുകയായിരുന്നു. ഒപ്പം തന്റെ കഴുത്തിലുണ്ടായിരുന്ന പത്ത് പവന്റെ സ്വര്‍ണ്ണമാല സംഗീതയ്ക്ക് ഊരി സമ്മാനിക്കുകയും ചെയ്തു.

    കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ഏറെക്കാലമായി ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങള്‍: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍.

    Read more about: singer jayalalitha
    English summary
    Play back Singer Sangeetha Sachith passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X